ബാനര്‍ഫിലിം സൊസൈറ്റി നാല് ‘ലോക സിനിമകള്‍’ ഞായറാഴ്ച പ്രദര്‍ശിപ്പിക്കുന്നു

Thiruvananthapuram

തിരുവനന്തപുരം: എം ടി വാസുദേവന്‍ നായരുടെ നവതി ആഘോഷത്തിന്റെ ഭാഗമായി ബാനര്‍ ഫിലിം സൊസൈറ്റി അദ്ദേഹം തെരഞ്ഞെടുത്ത ലോക സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നു. എക്കാലത്തെയും മികച്ച സിനിമകളുടെ പട്ടികയില്‍ ഇടം നേടിയിട്ടുളള മൂന്നു സിനിമകള്‍ ആഗസ്റ്റ് 20 ഞായറാഴ്ച തിരുവനന്തപുരം വഴുതക്കാട് ടാഗോര്‍ തിയേറ്ററിനു സമീപം ലെനിന്‍ ബാലവാടിയില്‍ പ്രദര്‍ശിപ്പിക്കും.

രാവിലെ 10 മണിക്ക് ആന്ദ്രേ വൈദ സംവിധാനം ചെയ്ത കനാല്‍, 11.30ന് റോമന്‍ പൊളാന്‍സ്‌കി സംവിധാനം ചെയ്ത നൈഫ് ഇന്‍ ദ വാട്ടര്‍, 2.15ന് ഇങ്മര്‍ ബെര്‍ഗ്മാന്‍ സംവിധാനം ചെയ്ത വൈല്‍ഡ്
സ്ട്രാബെറീസ് എന്നിവയാണ് പ്രദര്‍ശിപ്പിക്കുക. സൗജന്യ പ്രദര്‍ശനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക് 9349931452 എന്ന നമ്പരില്‍ ബന്ധപ്പെടാം.