കൊച്ചി: തീയേറ്ററുകളെ ഹിറ്റ് കൊണ്ട് ഇളക്കിമറിക്കാന്‍ അതിശക്തമായ മേക്കികിങ്ങില്‍ സേകര്‍ ജ്യോതിയുടെ സിനിമയുടെ ചിത്രികരണം പുരോഗമിക്കുന്നു. ഹോസ്പിറ്റല്‍ എന്ന് നാമകരണം ചെയ്ത സിനിമ തമിഴ്, കന്നട, തെലുഗ് ഭാഷകളിലാണ് നിര്‍മ്മിക്കുന്നത്. തെന്നിന്ത്യന്‍ ചലച്ചിത്ര ലോകത്തിനു ഒരു യുവനായകനെ കൂടി സമ്മാനിക്കുന്ന ഹോസ്പിറ്റലില്‍ തിരന്‍ ആണ് നായകന്‍. താരമുല്യത്തില്‍ മികച്ചു വരുന്ന ശരവണന്‍, ശക്തമായ അഭിനയ മികവുമായി മലയാളി നടന്‍ എം എ സേവിയര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കുന്ന തിരക്കഥയാണ്.
തെന്നിന്ത്യന്‍ താരനിരയിലേക്ക് എം എ സേവിയറിനെ സംവിധായകന്‍ തിരഞ്ഞെടുത്തത് മലയാളികള്‍ക്ക് അഭിമാന നേട്ടമായി. രണ്ടു പുതുമുഖ നായികമാരും ഉണ്ട്. റിലീസ് ചെയ്ത ഗാനങ്ങള്‍ ഇതിനകം അതിവേഗം ഹിറ്റ് ആയി. യൂട്യൂബ്, സോഷ്യല്‍ മീഡിയകളിലുള്ള നയന്‍ താരാ ഈ പുള്ള കട്ടഴകി, ചെല്ലം ചെല്ലം, എനക് യര്‍ ഇറുക്കാ എന്നീ ഗാനങ്ങളും വീഡിയോകളും ചിത്രത്തിന്റെ വരവ് അറിയിച്ചു.
സൗത്ത് ഇന്ത്യന്‍ ചലച്ചിത്ര ലോകത്ത് മികച്ച പരിചയമുള്ള സംവിധായകനാണ് സേകര്‍ ജ്യോതി. പ്രവര്‍ത്തിച്ച മേഖലയിലോക്കെ ആദരവ് നേടിയ ചലച്ചിത്രകാരന്‍. കോയമ്പത്തൂര്‍, ചെന്നൈ, ബാംഗ്ലൂര്‍, ഹൈദ്രബാദ് എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.