‘പെണ്ണിന്‍റെ നന്മക്കു വേണ്ടി വഴിമാറി നടന്ന ആണിന്‍റെ കഥ’ ക്യാംപസ് ത്രില്ലര്‍ ചിത്രം താളിന്‍റെ ട്രയ്‌ലര്‍ റിലീസായി

Cinema

സിനിമ വര്‍ത്തമാനം / പ്രതീഷ് ശേഖര്‍

ന്‍സണ്‍ പോള്‍, രാഹുല്‍ മാധവ്, ആരാധ്യാ ആന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന താള്‍ ചിത്രത്തിന്റെ ട്രയ്‌ലര്‍ റിലീസായി. സൗഹൃദവും പ്രണയവും ഒപ്പം നിര്‍ണ്ണായകമായ രംഗങ്ങളും സംഭാഷണങ്ങളും കൂടി ചേര്‍ന്ന താളിന്റെ ട്രയ്‌ലര്‍ ചിത്രം പ്രേക്ഷകന് തിയേറ്ററില്‍ ഒരു വ്യത്യസ്ത അനുഭവം സമ്മാനിക്കുമെന്നുറപ്പാണ്.

വിശ്വ, മിത്രന്‍ എന്നീ കേന്ദ്ര കഥാപാത്രങ്ങളില്‍ കൂടിയുള്ള സങ്കീര്‍ണതകള്‍ നിറഞ്ഞ യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. മാധ്യമപ്രവര്‍ത്തകനും ചിത്രത്തിന്റെ തിരക്കഥാകൃത്തുമായ ഡോ: ജി.കിഷോറിന്റെ കലാലയ ജീവിതത്തില്‍ നടന്ന സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നവാഗതനായ രാജാസാഗര്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഡി ഒ പി സിനു സിദ്ധാര്‍ത്ഥിന്റെ മികവാര്‍ന്ന ഫ്രെയിമുകളും ബിജിബാലിന്റെ സംഗീതവും താളിനെ കൂടുതല്‍ മികവാര്‍ന്നതാക്കുന്നു.

‘പ്രണയിച്ച പെണ്ണിനെ സ്വന്തമാക്കുന്നവര്‍ മാത്രമാണ് ചരിത്രത്തിലെ ഹീറോസ്, പക്ഷെ പെണ്ണിന്റെ നന്മക്കു വേണ്ടി വഴിമാറി നടന്ന ആണുങ്ങളെ ആരും എവിടെയും രേഖപ്പെടുത്താറില്ല’ എന്ന രാഹുല്‍മാധവിന്റെ ട്രെയ്‌ലറിലെ വോയിസ് ഓവര്‍ ഇതുവരെ കാണാത്ത ഒരു ക്യാംപസ് കഥയിലേക്ക് പ്രേക്ഷകരെ കൂട്ടികൊണ്ടുപോകുമെന്നുറപ്പ് നല്‍കുന്നു. ഗ്രേറ്റ് അമേരിക്കന്‍ ഫിലിംസിന്റെ ബാനറില്‍ ക്രിസ് തോപ്പില്‍, മോണിക്ക കമ്പാട്ടി, നിഷീല്‍ കമ്പാട്ടി എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ആന്‍സണ്‍ പോള്‍, രാഹുല്‍ മാധവ്, ആരാധ്യ ആന്‍ എന്നിവരോടൊപ്പം രഞ്ജി പണിക്കര്‍, രോഹിണി,ദേവി അജിത്ത്, സിദ്ധാര്‍ത്ഥ് ശിവ, നോബി, ശ്രീധന്യ,വിവിയ ശാന്ത്, അരുണ്‍കുമാര്‍, മറീന മൈക്കിള്‍,വല്‍സാ കൃഷ്ണാ,അലീന സിദ്ധാര്‍ഥ് എന്നിവരാണ് താളിലെ മറ്റു പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്. താളിന്റെ ഛായാഗ്രഹണം: സിനു സിദ്ധാര്‍ത്ഥ്,സംഗീതം: ബിജിബാല്‍, ലിറിക്‌സ്: ബി കെ ഹരിനാരായണന്‍, രാധാകൃഷ്ണന്‍ കുന്നുംപുറം, സൗണ്ട് ഡിസൈന്‍: കരുണ്‍ പ്രസാദ്, വിസ്താ ഗ്രാഫിക്‌സ്, വസ്ത്രാലങ്കാരം: അരുണ്‍ മനോഹര്‍, പ്രൊജക്റ്റ് അഡ്വൈസര്‍: റെജിന്‍ രവീന്ദ്രന്‍,കല: രഞ്ജിത്ത് കോതേരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ :കിച്ചു ഹൃദയ് മല്ല്യ, ഡിസൈന്‍: മാമി ജോ, ഡിജിറ്റല്‍ ക്രൂ: ഗോകുല്‍, വിഷ്ണു.