അടിവസ്ത്രത്തിനുള്ളില്‍ 60 ലക്ഷം രൂപയുടെ സ്വര്‍ണം; കരിപ്പൂരില്‍ യുവതി പിടിയില്‍

Kerala

കരിപ്പൂര്‍: സ്വര്‍ണ്ണം അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച യുവതി അറസ്റ്റിലായി. അറുപത് ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി വെള്ളായൂര്‍ സ്വദേശി ഷംല അബ്ദുള്‍കരീമിനെ(34)യാണ് കസ്റ്റംസ് പിടികൂടിയത്. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് യുവതി പിടിയിലായത്.

ഷംലയുടെ അടിവസ്ത്രത്തിനുളളില്‍ നിന്നും 1112 ഗ്രാം സ്വര്‍ണമിശ്രിതമാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടിച്ചെടുത്തത്. ഇതില്‍ നിന്ന് 973.880 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തു. പിടികൂടിയ സ്വര്‍ണത്തിന് ആഭ്യന്തരവിപണിയില്‍ 60 ലക്ഷം രൂപ വിലവരുമെന്നാണ് അധികൃതര്‍ പറയുന്നത്.