മഴയ്ക്ക് വേണ്ടി പ്രാര്‍ത്ഥന നടത്തുക: സി പി ഉമര്‍ സുല്ലമി

Kozhikode

കോഴിക്കോട്: കാലവര്‍ഷം ഏറെ പിന്നിട്ടിട്ടും ആവശ്യമായ മഴ ലഭിക്കാത്ത സാഹചര്യത്തില്‍ മഴക്കുവേണ്ടി നാളെ വെള്ളിയാഴ്ച പ്രത്യേക പ്രാര്‍ത്ഥന നടത്താന്‍ കെ എന്‍ എം മര്‍കസുദ്ദഅവ ജനറല്‍ സെക്രട്ടറി സി പി ഉമര്‍സുല്ലമി പള്ളി ഖതീബുമാരോടും മഹല്ല് ഭാരവാഹികളോടും അഭ്യര്‍ത്ഥിച്ചു.

ആവശ്യമായ മഴ കിട്ടാത്തതിനാല്‍ വേനല്‍ പിറക്കും മുമ്പെ കുടിവെള്ളത്തിന് ക്ഷാമം നേരിട്ടുകൊണ്ടിരിക്കുകയാണ്. പുഴകളും തോടുകളും വറ്റിക്കൊണ്ടിരിക്കുന്നതിനാല്‍ കൃഷിക്കും മറ്റാവശ്യങ്ങള്‍ക്കും വെള്ളം കിട്ടാതെ വരുന്ന സാഹചര്യമാണ് ആശങ്കപ്പെടുത്തുന്നത്. പദ്ധതി പ്രദേശങ്ങളില്‍ ആവശ്യത്തിന് മഴ കിട്ടാത്തതുകൊണ്ട് തന്നെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയും പ്രതീക്ഷിക്കുകയാണ്.

ഏറെ പ്രയാസകരമായ ഈ പ്രതിസന്ധിഘട്ടത്തില്‍ സ്രഷ്ടാവായ നാഥനോട് മഴക്കുവേണ്ടി ആത്മാര്‍ത്ഥമായി മന മുരുകി പ്രാര്‍ത്ഥിക്കണമെന്ന് സി പി ഉമര്‍ സുല്ലമി വിശ്വാസികളെ ആഹ്വാനം ചെയ്തു.