സാധാരണക്കാര്‍ക്ക് നല്‍കാത്ത ഓണക്കിറ്റ് വേണ്ടെന്ന് ടി സിദ്ദിഖ് എം എല്‍ എ

Wayanad

കല്പറ്റ: ഓണക്കാലത്ത് സാധാരണക്കാര്‍ക്ക് നല്‍കാത്ത കിറ്റ് എനിക്ക് വേണ്ടെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിക്ക് നല്‍കിയ കത്തില്‍ കല്പറ്റ നിയോജകമണ്ഡലം എം എല്‍ എ അഡ്വ ടി സിദ്ദിഖ് മന്ത്രിയോട് ആവശ്യപ്പെട്ടു. മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ടതും പ്രധാനപെട്ടതുമായ ഉത്സവമാണല്ലോ ഓണം. എല്ലാ മലയാളികളും ജാതിമത ഭേദമെന്യ, സാമ്പത്തിക ഏറ്റകുറചിലുകള്‍ ഇല്ലാതെ ആഘോഷിക്കുന്ന ഉത്സവമാണ് ഓണം. പാവപെട്ടവര്‍ക്കു പലപ്പോഴും അവരുടെ സാമ്പത്തിക പരിമിതികള്‍ കാരണം നല്ല രീതയില്‍ ഓണം ആഘോഷിക്കുവാന്‍ കഴിയാറില്ല. ഇതില്‍ അവര്‍ക്കു എന്നും താങ്ങായി നില്‍ക്കുന്നത് ഭരിക്കുന്ന സര്‍ക്കാരുകളാണ്. എന്നാല്‍ ഈ ഓണത്തിനു സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതിയുടെ പരിമിതി കാരണം ഓണകിറ്റുകള്‍ വളരെ പരിമിതപെടുത്തിയാണ് വിതരണം ചെയ്യുന്നത്.

അതിനിടയിലാണ് മന്ത്രിമാര്‍ക്കും, എം എല്‍ എമാര്‍ക്കും കിറ്റ് നല്‍കുന്നത് സര്‍ക്കാര്‍ കിറ്റ് വിതരണം പരിമിത പെടുത്തിയതില്‍ വളരെയധികം അര്‍ഹതപ്പെട്ടവര്‍ പട്ടികയില്‍ നിന്നും പുറത്തായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഓണക്കിറ്റ് പ്രതീക്ഷിച്ച് നിന്ന പതിനായിരക്കണക്കിന് ആളുകള്‍ക്ക് അത് ലഭിക്കാത്ത സാഹചര്യത്തില്‍ സര്‍ക്കാരിന്റെ സൗജന്യ ഓണകിറ്റ് സ്വീകരിക്കുവാന്‍ മനസ്സ് അനുവദിക്കുന്നില്ല എന്നും അതുകൊണ്ടുതന്നെ എം എല്‍ എ മാര്‍ക്കു അനുവദിച്ച ഓണക്കിറ്റ് വിതരണ പട്ടികയില്‍ നിന്നും തന്നെ ഒഴിവാക്കമെന്നും അതിനായി മാറ്റി വെച്ച കിറ്റ് സമൂഹത്തില്‍ അര്‍ഹതപ്പെട്ട ഒരാള്‍ക്ക് നല്‍കണമെന്നും എം എല്‍ എ ഭക്ഷ്യ വകുപ്പ് മന്ത്രിക്ക് നല്‍കിയ കത്തില്‍ പറഞ്ഞു മേല്‍പ്പറഞ്ഞ കിറ്റ് എന്റെ കല്‍പ്പറ്റയിലെ ഓഫിസിലോ, തിരുവനന്തപുരത്തുള്ള ഓഫീസിലോ നല്‍കരുതെന്നും എം എല്‍ എ മന്ത്രിയോട് ആവശ്യപ്പെട്ടു.