കലാകൈരളി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

Kozhikode

കോഴിക്കോട്: കലാകൈരളി കലാസാഹിത്യ സാംസ്‌കാരിക വേദിയുടെ വിവിധ മേഖലകളിലെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ബിരുദാനന്തര ബിരുദങ്ങള്‍ ലഭിച്ച വനിതയും കവിയും നോവലിസ്റ്റും അധ്യാപികയുമായ ഡോക്ടര്‍ കെ.എക്‌സ്.ട്രീസ ടീച്ചറെ ബഹുമുഖപ്രതിഭാ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തു.

നടന്‍ ജയരാജ് കോഴിക്കോട്, ചിത്രകാരന്‍ ഇ.സുധാകരന്‍, സംഗീതസംവിധായകന്‍ പ്രത്യാശ്കുമാര്‍, മലയാള മനോരമ മാവൂര്‍ ലേഖകന്‍ സുരേഷ്ബാബു, മാതൃഭൂമി സ്റ്റാര്‍&സ്‌റ്റൈല്‍ സബ് എഡിറ്റര്‍ പി.പ്രജിത്ത്, മനോരമ ന്യൂസ് റിപ്പോര്‍ട്ടര്‍ ദേവിക രാജേന്ദ്രന്‍, കഥാകൃത്തുക്കളായ കൃഷ്ണന്‍ തുഷാര, നഫീസ പയ്യടിമീത്തല്‍, സുദീപ് തെക്കേപ്പാട്ട്, അബീയ, അബീറ, കവി സുരേഷ് ചെറൂപ്പ, കെ.സി.എല്‍. ന്യൂസ് ചീഫ് രാഗേഷ് പാലാഴി, കോഴിക്കോട് വിഷന്‍ ന്യൂസ് ക്യാമറമാന്‍ ജോണ്‍സണ്‍ കെ ജോര്‍ജ്, ഗായകന്‍ ഹനീഫ ചെലപ്രം, നടന്മാരും കലാസാംസ്‌കാരിക പ്രവര്‍ത്തകരുമായ ബാവ കൂട്ടായി, ലത്തീഫ് ഒ.എം.ആര്‍, ബാല നടി ശിവാംഗി കെ.ടി. എന്നിവരും പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായി.

സെപ്റ്റംബര്‍ 17 ഞായറാഴ്ച രാവിലെ 10 മണിക്ക് കോഴിക്കോട് അളകാപുരി ഹോട്ടലില്‍ കോഴിക്കോട് ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ബാബു പറശ്ശേരി, ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനുമായ പ്രൊഫസര്‍ സമദ് മങ്കട, തിരക്കഥാകൃത്തും സാഹിത്യകാരനുമായ ശത്രുഘ്‌നന്‍ എന്നിവര്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.