പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്തിന് വീടിന് തീയിട്ട യുവാവ് അറസ്റ്റില്‍

Crime

കൊച്ചി: വീടിന്റെ പൂട്ട് പൊളിച്ച് അകത്തുകയറി തീയിട്ട കേസില്‍ യുവാവ് അറസ്റ്റില്‍. പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്തതിന്റെ പ്രതികാരമായാണ് വീടിന് തീയിട്ടത്. പൈങ്ങോട്ടൂര്‍ ആയങ്കര പറക്കാട്ട് വീട്ടില്‍ ബേസില്‍ ബെന്നി എന്ന ഇരുപത്തിരണ്ടുകാരനാണ് പൊലീസിന്റെ പിടിയിലായത്.

പോഞ്ചാലി ശിവന്റെ വീടിനാണ് ബെന്നി കഴിഞ്ഞ ദിവസം തീയിട്ടത്. പെണ്‍കുട്ടിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. പോത്താനിക്കാട് ഇന്‍സ്‌പെക്ടര്‍ കെ എ ഷിബിന്‍, എസ് ഐമാരായ റോജി ജോര്‍ജ്, ലിബു തോമസ്, കെ ടി സാബു, എ എസ് ഐമാരായ എം എസ് മനോജ്, വിസി സജി, സിപിഒ മാരായ കെഎ നിയാസുദ്ദീന്‍, വികെ സനൂപ്, ഷാനവാസ് തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.