കളി ചിരികള്‍ക്ക് പുതിയ ഇടം ചാത്തന്നൂരില്‍ 31 സ്മാര്‍ട്ട് അങ്കണവാടികള്‍

Kollam

കൊല്ലം: ഹൈടെക് നിലവാരത്തില്‍ പശ്ചാത്തല സംവിധാനങ്ങളും പരിശീലനങ്ങളും ഒരുക്കി അങ്കണവാടികളെ മികച്ച ആരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്ന പൊന്‍കിരണം പദ്ധതി വഴി ചാത്തന്നൂരില്‍ 31 സ്മാര്‍ട്ട് അങ്കണവാടികള്‍ തയാറാകുന്നു. ജി എസ് ജയലാല്‍ എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഒരു കോടി 60 ലക്ഷം രൂപ ചെലവിലാണ് അങ്കണവാടികള്‍ നവീകരിക്കുന്നത്.

ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത്, കല്ലുവാതുക്കല്‍, ആദിച്ചനല്ലൂര്‍, പൂതക്കുളം, ചിറക്കര, ചാത്തന്നൂര്‍, പരവൂര്‍ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ 28 അങ്കണവാടികളും കൊട്ടാരക്കരനല്‍ ബ്ലോക്ക് പഞ്ചായത്തിലെ മൂന്ന് അങ്കണവാടികളുമാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പരവൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ വാര്‍ഡിലെ 193ാം നമ്പര്‍ അങ്കണവാടി പ്രവര്‍ത്തനമാരംഭിച്ചു. 21 അങ്കണവാടികളില്‍ അവസാനഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കുഞ്ഞുങ്ങളുടെ ശാരീരികവും മാനസികവും സാമൂഹികവുമായ വികസനം ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്