റാന്നി: പൗരന്റെ അവകാശങ്ങള്‍ക്കായുള്ള സാമൂഹിക സേവന രംഗത്തെ സുത്യര്‍ഹമായ ഇടപെടലിന് ക്രിസ്ത്യന്‍ പ്രസ്സ് അസോസിയേഷന്റെയും വേള്‍ഡ് ലിറ്ററേച്ചര്‍ ഫോറത്തിയും ആഭിമുഖ്യത്തില്‍ ഏര്‍പ്പെടുത്തിയ സാമൂഹിക സേവന രത്ന പുരസ്കാരം രാഷ്ട്രീയ ജനതാദള്‍ ദേശീയ ജനറല്‍ സെക്രട്ടറി അനു ചാക്കോക് സമര്‍പ്പിച്ചു.
ഇതോടനുബന്ധിച്ച് നടത്തിയ സെമിനാറിന്റെ ഉദ്ഘാടനവും അവാര്‍ഡ് വിതരണവും ക്നാനായ കത്തോലിക്ക സഹായ മെത്രാന് ഗീവര്‍ഗീസ് മാര്‍ അപ്രേം നിര്‍വഹിച്ചു. സുവിശേഷകന് തോമസ് കുട്ടി പുന്നൂസ് അധ്യക്ഷത വഹിച്ചു. ഡോ.ജോസ് പാറക്കടവില്‍ വിഷയാവതരണം നടത്തി. രാജ്യസഭാ മുന്‍ ഉപാധ്യക്ഷന്‍ പ്രഫ: പി.ജെ.കുര്യന്, സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനൂ. അനുചാക്കോ, രാജു ഏബ്രഹാം, റവ.ഫാ: ഷൈജു കുര്യന്, ആലിച്ചന്‍ ആ റൊന്നില്‍, അഡ്വ: കെ ജയവര്‍മ്മ , റവ.ഫാ: ഫിലിപ്പ് ജോര്‍ജ്, ഐരൂര്‍, തോമസ് മാമ്മന്‍ പുത്തന്‍പുരയ്ക്കല്‍, ജേക്കബ്ബ്ലൂക്കോസ്, മേഴ്സി പാണ്ടിയേത്ത്, പി.വി.അനോജ് കുമാര്‍, അനി വലിയ കാലായില്‍, അഡ്വ: ഏബ്രഹാം മാത്യുപനച്ചിമൂട്ടില്, ഫാ. ബിജു എ എസ്, സാംസന് മുക്കര്ണ്ണത്ത്, ബാബു പാറയ്ക്കല്‍, ഡോ:ബി .ജി. ഗോകുലന്, റവ. പി.ജെ. ചാക്കോ, ബി സുരേഷ്, ഓമന രാജന്, അനിയന്‍കുഞ്ഞ് ഇളം കാവില്‍ ജോമോന് കൊച്ചേത്ത്, അലക്സ് പോത്തന് കാവുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.