വാകേരി ശിഹാബ് തങ്ങള്‍ ഇസ്‌ലാമിക് അക്കാദമി ബഹ്‌റൈന്‍ ചാപ്റ്ററിനു പുതിയ നേതൃത്വം

Gulf News GCC

മനാമ: വാകേരി ശിഹാബ് തങ്ങള്‍ ഇസ്‌ലാമിക് അക്കാദമി ബഹ്‌റൈന്‍ ചാപ്റ്റര്‍ സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ അനുസ്മരണവും വാര്‍ഷിക ജനറല്‍ ബോഡിയും സംഘടിപ്പിച്ചു. മനാമ കെ എം സി സി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടി ബഹ്‌റൈന്‍ കെ എം സി സി ആക്ടിംഗ് പ്രസിഡണ്ട് എ പി ഫൈസല്‍ വില്യാപ്പള്ളി ഉദ്ഘാടനം ചെയ്തു. എ ടി കെ സലാം ഹാജി അധ്യക്ഷത വഹിച്ചു. വി കെ അബ്ദുറഹ്മാന്‍ ദാരിമി അനുസ്മരണ പ്രഭാഷണം നടത്തി. കരീം ഹാജി കുട്ടോത്ത് സ്ഥാപനം പരിചയപ്പെടുത്തി. കെ എ നാസര്‍ മൗലവി കമ്മിറ്റി രൂപീകരണത്തിന് നേതൃത്വം നല്‍കി.

കമ്മിറ്റി ഭാരവാഹികളായി ഫക്രുദ്ധീന്‍ തങ്ങള്‍ (പ്രസിഡന്റ് ബഹ്‌റൈന്‍ സമസ്ത), ഹബീബ്‌റഹ്മാന്‍ (പ്രസിഡന്റ് ബഹ്‌റൈന്‍ കെ എം സി സി), റസാക്ക് മൂഴിക്കല്‍ (ട്രഷറര്‍ ബഹ്‌റൈന്‍ കെ എം സി സി) രക്ഷാധികാരികള്‍, എ ടി കെ സലാം ഹാജി പ്രസിഡന്റ്, ഹുസൈന്‍ മക്കിയാട് ജനറല്‍ സെക്രട്ടറി, കരീം ഹാജി കുട്ടോത്ത് ട്രഷറര്‍ എന്നിവരെയും കോ ഓര്‍ഡിനേറ്റര്‍ പി ടി ഹുസൈന്‍ മുട്ടില്‍, വര്‍ക്കിംഗ് സെക്രട്ടറി: ഫത്ഹുദ്ധീന്‍ മേപ്പാടി, വൈസ് പ്രസിഡന്റ് എ പി ഫൈസല്‍ വില്യാപ്പള്ളി, അഷ്‌റഫ് കാട്ടില്‍ പീടിക, ഇബ്രാഹീം ഹാജി മിഹ്‌റാജ്, എം പി സി അഷ്‌റഫ് പന്തിപ്പൊയില്‍, കാസിം റഹ്മാനി തെങ്ങുമുണ്ട ജോ :സെക്രട്ടറി, റഷീദ് ഫൈസി കമ്പളക്കാട്, സ്വമദ് അഞ്ചാം മൈല്‍, ശറഫുദ്ദീന്‍ മാരായമംഗലം, നവാസ് കുണ്ടറ, ഉമര്‍ മൗലവി മലവയല്‍, ഷൗക്കത്ത് കോരങ്കണ്ടി, എന്നിവരെ തെരെഞ്ഞെടുത്തു.

സമസ്ത ബഹ്‌റൈന്‍ ആക്ടിംഗ് സെക്രട്ടറി എസ് എ അബ്ദുല്‍ വാഹിദ,് കെ എം സി സി ആക്ടിംഗ് സെക്രട്ടറി കെ പി മുസ്തഫ, അഷ്‌റഫ് കാട്ടില്‍ പീടിക, കരീം മാസ്റ്റര്‍, റസാക്ക് മൂഴിക്കല്‍ എന്നിവര്‍ പുതിയ കമ്മിറ്റിക്ക് ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ഹുസൈന്‍ മക്കിയാട് സ്വാഗതവും പി ടി ഹുസൈന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *