ഭോപ്പാല്‍: മധ്യപ്രദേശില്‍ വൈദികനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മധ്യപ്രദേശിലെ സാഗര്‍ അതിരൂപതാംഗമായ സീറോ മലബാര്‍ സഭ വൈദികന്‍ അനില്‍ ഫ്രാന്‍സിസാ(40)ണ് മരിച്ചത്.
ബുധനാഴ്ച്ച മുതല്‍ ഇദ്ദേഹത്തെ കാണാതായിരുന്നു. ഇതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മണിപ്പൂരിലെ കലാപവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ പങ്കുവച്ചതിന് പോലീസ് ഇദ്ദേഹത്തിനെതിരെ ക്രിമിനല്‍ കേസെടുത്തിരുന്നു.
ഇതിനു ശേഷം അദ്ദേഹം കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു. ബുധനാഴ്ച അദ്ദേഹം ബിഷപ് ഹൗസ് സന്ദര്‍ശിച്ചിരുന്നതായി രൂപത വൃത്തങ്ങള്‍ പറഞ്ഞു.