കോഴിക്കോട്: കല്ലായിപ്പുഴ മാലിന്യമുക്തമായി സംരക്ഷിക്കുക എന്ന വിഷയത്തില്‍ ഗ്രീന്‍മൂവ്മെന്‍റിന്‍റെ ആഭിമുഖ്യത്തില്‍ ആഗസ്ത് ഒന്നിന് നടത്താന് നിശ്ചയിച്ചിരുന്ന സെമിനാർ മാറ്റിവെച്ചു.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് സെമിനാര്‍ മാറ്റി വെക്കുന്നതെന്നും പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുന്നതാണെന്നും ഗ്രീന്‍ മൂവ്മെന്‍റ് ജനറല്‍ സെക്രട്ടറി അറിയിച്ചു.