സിനിമ വര്‍ത്തമാനം / പ്രതീഷ് ശേഖര്‍
കൊച്ചി: പത്മരാജന്റെ കഥയെ അവലംബമാക്കി നവാസ് അലി ഒരുക്കിയ പ്രാവ് ചിത്രം തിയേറ്ററില്‍ കണ്ട ശേഷം ചിത്രത്തിനെ അഭിനന്ധിച്ച് നടനും സംവിധായകനുമായ ശങ്കര്‍. ചിത്രത്തിന്റെ ആദ്യ പകുതി പത്മരാജന്റെ കഥയില്‍ സഞ്ചരിക്കുകയും പുതുമ കൂട്ടിചേര്‍ത്ത രണ്ടാം പകുതിയും നന്നായിരുന്നെന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു. മികച്ച പ്രേക്ഷക അഭിപ്രായങ്ങളും നിരൂപക പ്രശംസയും ഏറ്റുവാങ്ങിയ പ്രാവ് രണ്ടാം വാരത്തിലേക്കു വിജയകരമായി കടക്കുകയാണ്. സി ഇ റ്റി സിനിമാസിന്റെ ബാനറില്‍ തകഴി രാജശേഖരന്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.
പ്രാവില്‍ അമിത് ചക്കാലക്കല്‍, മനോജ് കെ യു, സാബുമോന്‍, തകഴി രാജശേഖരന്‍ , ആദര്‍ശ് രാജ, യാമി സോന, അജയന്‍ തകഴി, ജംഷീന ജമാല്‍, നിഷാ സാരംഗ്, ഡിനി ഡാനിയല്‍, ടീന സുനില്‍, ഗായത്രി നമ്പ്യാര്‍, അലീന എന്നിവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. ചിത്രത്തിന്റെ നിര്‍മ്മാണം സി.ഇ.റ്റി സിനിമാസിന്റെ ബാനറില്‍ തകഴി രാജശേഖരന്‍ ആണ് നിര്‍വഹിക്കുന്നത്.
പ്രാവിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇവരാണ്. ഛായാഗ്രഹണം: ആന്റണി ജോ, ഗാനരചന: ബി.കെ. ഹരിനാരായണന്‍, സംഗീതം: ബിജി ബാല്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: അനീഷ് ഗോപാല്‍, വസ്ത്രാലങ്കാരം: അരുണ്‍ മനോഹര്‍, മേക്കപ്പ്: ജയന്‍ പൂങ്കുളം, എഡിറ്റിംഗ്: ജോവിന്‍ ജോണ്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ഉണ്ണി.കെ.ആര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: എസ് മഞ്ജുമോള്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, സൗണ്ട് ഡിസൈനര്‍: കരുണ്‍ പ്രസാദ്, സ്റ്റില്‍സ് : ഫസ ഉള്‍ ഹഖ്, ഡിസൈന്‍സ് : പനാഷേ.