ക്യാമ്പസിന്‍റെ പ്രണയിനി ചിത്രാംബരി എന്ന സിനിമയുടെ പൂജ കഴിഞ്ഞു

Cinema

കൊച്ചി: ക്യാംപസിലെ കുട്ടികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും പ്രിയങ്കരിയായവള്‍. ചിത്രാംബരിയുടെ സര്‍ഗ്ഗ ജീവിതത്തിലൂടെ കടന്നുപോകുന്ന ഒരു മുഴുനീള ക്യാംപസ് ചലച്ചിത്രമാണ് ചിത്രാം ബരി. എന്‍ എന്‍ ബൈജു സംവിധാനം ചെയ്യുന്ന ഈ ചലച്ചിത്രത്തിലൂടെ പരസ്യ കമ്പനിയായ എം ആഡ്‌സ് മീഡിയ ചലച്ചിത്രനിര്‍മ്മാണ രംഗത്ത് എത്തുന്നു. എം. ആഡ്‌സ് മീഡിയയുടെ ബാനറില്‍ ശരത് സദന്‍ നിര്‍മ്മിക്കുന്ന ആദ്യ ചലച്ചിത്രമാണ് ചിത്രാംബരി. ഗാത്രി വിജയ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നു. ഈ ചിത്രത്തില്‍ ചിത്രാം ബരിയായി അഭിനയിക്കുന്നത് ഗാത്രി വിജയ് ആണ്.

വിഷ്ണു നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ നടന്ന പൂജ ചടങ്ങില്‍ എം ആഡ്‌സ് മീഡിയയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ സദാനന്ദനും സുധസദനും സംവിധായകന്‍ എന്‍ എന്‍ ബൈജുവും നടനായ ചേര്‍ത്തല ജയനും ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചു.

ലെന, ശ്രീജിത്ത് രവി, ശിവജി ഗുരുവായൂര്‍, ജയന്‍ ചേര്‍ത്തല, സുനില്‍ സുഗതാ, പ്രമോദ് നെടുമങ്ങാട്, സീമാ ജി. നായര്‍, അംബിക മോഹന്‍, മഞ്ജു ജി കുഞ്ഞുമോന്‍, രാജേഷ് കോമ്പ്ര, ജീവന്‍ ചാക്കാ, പുതുമുഖ നായകന്‍ ശരത് സദന്‍, സുബിന്‍ സദന്‍. എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു. അബൂരി, മുണ്ടക്കയം, പരുന്തുംപാറ, വയനാട്, എന്നിവിടങ്ങളിലായി ചിത്രീകരണം ആരംഭിക്കുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ പ്രമോദ് നെടുമങ്ങാട്. സംഗീതം ജോസി ആലപ്പുഴ, ഷിബു അനിരുദ്ധ്. ഗാനരചന ഡി.ബി അജിത്, പി.ജി ലത. പി ആര്‍ ഒ. എം കെ ഷെജിന്‍, പശ്ചാത്തല സംഗീതം ജോസി ആലപ്പുഴ, ഡി. ഒ.പി ജോയി.