കൊച്ചി: സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട ജ്യോത്സ്യനില്‍ നിന്നും പണവും സ്വര്‍ണവും തട്ടിയെടുത്ത യുവതി പൊലീസിന്റെ പിടിയില്‍. തൃശൂര്‍ മണ്ണൂത്തി സ്വദേശിനിയായ അന്‍സിയയാണ് എളമക്കര പൊലീസിന്റെ പിടിയിലായത്. ജ്യോതിഷം നോക്കണമെന്ന് പറഞ്ഞാണ് യുവതി ജ്യോത്സ്യന്റെ താമസ സ്ഥലത്തെത്തിയത്.
കഴിഞ്ഞമാസം 26നായിരുന്നു സംഭവം. 12.5 പവന്‍ സ്വര്‍ണമാണ് അന്‍സി കൊല്ലം സ്വദേശിയായ ജ്യോത്സ്യനില്‍ നിന്നും തട്ടിയെടുത്തത്. ജ്യോത്സ്യനെ എറണാകുളത്തേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ശേഷം ഇടപ്പള്ളിയില്‍ മുറിയെടുത്തു. തുടര്‍ന്ന് പ്രഷറിന്റെ ഗുളിക കലക്കിയ ജ്യൂസ് കൊടുത്ത് മയക്കിക്കിടത്തി സ്വര്‍ണം ഊരിയെടുത്ത് യുവതി സ്ഥലം വിടുകയായിരുന്നു. യുവതിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് പരിശോധിച്ചപ്പോള്‍ നിരവധി ജ്യോത്സ്യന്മാരെ ഇത്തരത്തില്‍ സുഹൃത്തുക്കളാക്കിയതായും ചാറ്റ് ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്.
കൊച്ചി സിറ്റി ഡിസിപിയുടെ നിര്‍ദേശ പ്രകാരം എളമക്കര എസ്എച്ച്ഒ എസ്.ആര്‍ സനീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.