മൂവാറ്റുപുഴ: പതിനഞ്ചുകാരിയെ പീഡിപ്പിച്ച 77 കാരനായ വൈദികനെ അറസ്റ്റ് ചെയ്തു. ഓര്‍ത്തഡോക്സ് സഭാ വൈദികന് ശെമവൂന്‍ റമ്പാന്(77) ആണ് പോക്സോ കേസില്‍ അറസ്റ്റിലായത്. മൂവ്വാറ്റുപുഴ ഊന്നുകല്‍ പൊലീസാണ് വൈദികനെ അറസ്റ്റ് ചെയ്തത്. പീഡന പരാതിയില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെ വൈദികനെ സഭ ചുമതലകളില്‍ നിന്നും നീക്കം ചെയ്തിരുന്നു.