അന്തര്‍ദേശീയ വയോജന ദിനത്തില്‍ മുതിര്‍ന്ന സമ്മതിദായകരെ ആദരിച്ചു

Wayanad

വൈത്തിരി: കല്പറ്റ അസംബ്ലി നിയോജക മണ്ഡലത്തിലെ മുതിര്‍ന്ന പൗരന്മാരെ ജില്ലാ കലക്ടര്‍ പൊന്നാട അണിയിച്ച് സര്‍ട്ടിഫിക്കറ്റ് നല്കി ആദരിച്ചു. പ്രസ്തുത പരിപാടിയില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ജയകുമാരന്‍ അധ്യക്ഷത വഹിച്ചു. മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി, തഹസില്‍ദാര്‍ സജി ആര്‍ എസ,് ഡെപ്യൂട്ടി തഹസില്‍ദാര്‍ മാരായ സന്ദീപ് കുമാര്‍ പി വി, EDT രാജീവ് കുമാര്‍, പ്രവീണ്‍ കുമാര്‍ ടി എന്‍ എന്നിവര്‍ പ്രസംഗിച്ചു. വില്ലേജ് ആഫീസര്‍മാരായ കെ ബാലന്‍, ഷൈന്‍ ജോണ്‍, R ചന്ദ്രശേഖരന്‍, രമ്യ, ഗിരിശന്‍, വില്ലേജ്, താലൂക്ക് ജീവനക്കാര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.