കുറ്റിച്ചിറ പ്രദേശത്തെ മയക്കുമരുന്ന് ഉപയോഗം തടയാന്‍ നടപടി വേണം

Kozhikode

കോഴിക്കോട്: പൈതൃക പട്ടികയില്‍ ഇടം നേടിയതും വിനോദ സഞ്ചാരികള്‍ ധാരാളമായി എത്തുന്നതുമായ കുറ്റിച്ചിറയില്‍ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടവും ലഹരി മരുന്നുകളുടെ ഉപയോഗവും വര്‍ധിച്ചു വരികയും പ്രദേശത്തെ ജനങ്ങളുടെ സൈ്വര്യ ജീവിതത്തിന് ഭീഷണിയാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ ബന്ധപ്പെട്ടവര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാകണമെന്ന് മേക്ക്(മുജാഹിദ് അക്കാദമിക് സെന്റര്‍) കുറ്റിച്ചിറയുടെ നാല്പത്തി അഞ്ചാം വാര്‍ഷിക ജനറല്‍ബോഡി യോഗം ആവശ്യപ്പെട്ടു.

യോഗത്തില്‍ 2023-24 വര്‍ഷത്തേക്കുള്ള പുതിയ ഭാരവകളായി പി.ടി മുഹമ്മദലി(പ്രസിഡന്റ്), എം.ഹാറൂന്‍ റഷീദ്(സെക്രട്ടറി), പി.ശാക്കിര്‍(ട്രഷറര്‍), എം.ബഷീറുദ്ദീന്‍, ബി.വി മാമുക്കോയ(വൈ. പ്രസിഡന്റുമാര്‍), എന്‍.അബ്ദുല്‍ വഹാബ്, വി.അബ്ദുല്‍ ഗഫൂര്‍(ജോ. സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു. യോഗത്തില്‍ പി.ടി മുഹമ്മദലി അധ്യക്ഷത വഹിച്ചു. വളപ്പില്‍ അബ്ദുസ്സലാം, പി.എന്‍.എം സുബൈര്‍, കെ.അബ്ദുല്‍ മജീദ്, പി.ടി അബ്ദുല്ലത്തീഫ്, പി.ശാക്കിര്‍ എന്നിവര്‍ സംസാരിച്ചു.