റാന്നി: ടാപ്പിംഗ് തൊഴിലാളിയെ റബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുടമുരുട്ടി ചണ്ണ സ്വദേശി തേയിലയില്‍ ജോബി വര്‍ഗീസിനെയാണ് (33) റബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വകാര്യ വ്യക്തിയുടെ റബര്‍ തോട്ടത്തിലെ ടാപ്പിംഗ് തൊഴിലാളിയാണ് ജോബി. ഇന്നലെ പതിവുപോലെ ടാപ്പിംഗിനായി പോയിരുന്നു. സമീപത്തെ മറ്റൊരു തോട്ടത്തില്‍ ടാപ്പിംഗ് നടത്തുന്ന സുഹൃത്ത് ജോലി കഴിഞ്ഞ് തിരികെ വരുമ്പോള്‍ ജോബിയുടെ സ്കൂട്ടര്‍ തോട്ടത്തിന് സമീപം പാര്‍ക്ക് ചെയ്തതായി കണ്ടു. ജോബി ഉണ്ടെന്ന് കരുതി തോട്ടത്തിലേക്ക് വന്ന സുഹൃത്ത് റബര്‍ മരത്തിന് താഴെ ജോബി കിടക്കുന്നതായി കണ്ടെത്തു. അരികിലെത്തി നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. മറിയാമ്മ വര്‍ഗ്ഗീസ് ആണ് അമ്മ.