ആയഞ്ചേരി: വള്ള്യാട് ബ്ലേഡ് മാഫിയ കുടിയിറക്കിയ കുടുംബത്തിന് ഐക്യദാര്‍ഡ്യവുമായി മുന്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ ജനകീയ സമരപ്പന്തലില്‍ എത്തി. ബ്ലേഡ് മാഫിയ ഗ്രാമീണ മേഖലയില്‍ തഴച്ച് വളരുന്ന് കിടപ്പാടം തകരുന്ന കുടുംബങ്ങളെ ചേര്‍ത്ത് പിടിക്കേണ്ടത് ജനകീയ സമരങ്ങളാണെന്ന് തങ്ങള്‍ പറഞ്ഞു.
രണ്ടരലക്ഷം രൂപയാണ് ബ്ലേഡില്‍ നിന്നും വാങ്ങിയത്. ഇത് തിരികെ കൊടുത്തിട്ടും പണയമായി നല്‍കിയ ആധാരം തിരിച്ചു കൊടുത്തില്ല. കള്ള പ്രവര്‍ത്തനത്തിലൂടെ രണ്ടരക്കോടി രൂപ വില മതിക്കുന്ന സ്വത്ത് കൈവശപ്പെടുത്താനാണ് പലിശക്കാരന്‍ ശ്രമിച്ചത്. ഇതോടെയാണ് പുത്തന്‍ പുരയില്‍ മായന്‍കുട്ടിയും കുടുംബവും വഴിയാധാരമായത്. കേവലം 4 ലക്ഷത്തിന് വിറ്റു എന്ന ബ്ലേഡ് കാരന്റെ എഗ്രിമെന്റിന്റെ പിന്‍ബലത്തില്‍ കോടതി അത് ശരിവച്ചു കൊടുക്കുകയായിരുന്നു.
ആയഞ്ചേരി ഗ്രാമപഞ്ചായത്ത് മെമ്പര്‍ എ സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മെമ്പര്‍ ടി കെ ഹാരിസ്, തിരുവള്ളൂര്‍ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ വി അബ്ദുറഹിമാന്‍ മാസ്റ്റര്‍, മന്‍സൂര്‍ എടവലത്ത്, ജലില്‍ എ കെ, ഇ പി മൂസ്സ തുടങ്ങിയവര്‍ സംസാരിച്ചു.