കോട്ടയം: യുവതിയുടെ നേതൃത്വത്തിലുള്ള മയക്കുമരുന്ന് മൊത്തവിതരണ സംഘം പിടിയില്‍. കോട്ടയം ചിങ്ങവനം സ്വദേശിനി സൂസിമോള് എം സണ്ണി എന്ന തുമ്പിപ്പെണ്ണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എക്സൈസിന്റെ പിടിയിലായത്. ആലുവ ചെങ്ങമനാട് സ്വദേശി അമീര്‍ സുഹൈല്‍, കൊച്ചി മാലിപ്പുറം സൗത്ത് പുതുവൈപ്പ് സ്വദേശി അജിപ്പായി എന്ന് വിളിക്കുന്ന അജ്മല്‍ കെ എ, അങ്കമാലി മങ്ങാട്ട്കര സ്വദേശി എല്‍റോയ് വര്‍ഗ്ഗീസ് എന്നിവരെയാണ് പിടിയിലായ മറ്റുള്ളവര്‍.
ഇവരുടെ പക്കല്‍ നിന്ന് 327.43 ഗ്രാം എംഡി എംഎ പിടിച്ചെടുത്തിട്ടുണ്ട്. സംഘം സഞ്ചരിച്ചിരുന്ന ആഡംബര കാറും കസ്റ്റഡിയില്‍ എടുത്തു. കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ കിഴക്ക് ഭാഗത്ത് ഏജന്റുമാരെ കാത്ത് നില്‍ക്കവെയാണ് നാല്‍വര്‍ സംഘം സഞ്ചരിച്ചിരുന്ന കാര്‍ എക്സൈസ് ടീം വളഞ്ഞത്. ലഹരിയിലായിരുന്ന നാല് പേരെയും ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് എക്സൈസ് സംഘത്തിന് പിടികൂടാന്‍ കഴിഞ്ഞത്.
ഇവരെ ചെയ്തപ്പോള്‍ ഹിമാചല്‍ പ്രദേശില്‍ നിന്ന് വന്‍ തോതില്‍ രാസലഹരി എറണാകുളത്ത് എത്തിച്ചു വില്പന നടത്തുന്ന റാക്കറ്റിന്റെ രഹസ്യങ്ങള്‍ ചുരുളഴിഞ്ഞു. കൊല്ലം സ്വദേശി സച്ചിന് എന്നയാളാണ് ഇവരുടെ സംഘത്തലവന്. ഇയാളാണ് ഹിമാചല്‍ പ്രദേശില്‍ നിന്ന് മയക്കുമരുന്നുകള്‍ വാങ്ങി എറണാകുളത്ത് എത്തിക്കുന്നത്. സൂസിയും സംഘവും ഇത് ചില്ലറ വില്പനക്കാര്ക്ക് കൈമാറും. മയക്കുമരുന്ന് വിറ്റു കിട്ടുന്ന പണം ഇവരുടെ കമ്മീഷന് കഴിച്ചു ഓണ്‍ലൈന്‍ വഴി സച്ചിന് കൈമാറുന്നതാണ് രീതി.