തൃശൂര്‍: യുവതിയെ പീഡിപ്പിച്ച ശേഷം വിവരം പുറത്ത് പുറയുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ കീഴൂര്‍ സ്വദേശി നിയാസിനെയാണ് (28) ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ് ചെയ്തത്. ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത ഭക്ഷണം എത്തിച്ച് നല്‍കുന്നതിനിടെയായിരുന്നു നിയാസ് യുവതിയെ പീഡിപ്പിച്ചത്.
പീഡന വിവരം ഭര്‍ത്താവിനേയും മകനേയും അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയില്‍ നിന്നും 90 ലക്ഷം രൂപയാണ് നിയാസ് കൈക്കലാക്കിയതെന്നാണ് പരാതി. സ്ഥലവും സ്വര്‍ണവും പണയം വെച്ചായിരുന്നു യുവതി പണം സ്വരൂപിച്ചത്. വിവിധ പൊലീസ് സ്‌റ്റേഷനുകളിലായി നിയാസിന്റെ പേരില്‍ സമാന കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.