തിരുവനന്തപുരം: യുവതിയെ കടന്നുപിടിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. പഴവങ്ങാടി ഭാഗത്ത് വെച്ചാണ യുവതിക്ക് നേരെ യുവാവ് അതിക്രമം കാട്ടിയത്. സംഭവത്തില്‍ പൂന്തുറ സ്വദേശി ടോണിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവം നടന്നത് കഴിഞ്ഞ ദിവസമാണ്. ഹോട്ടലില്‍ നിന്നും പുലര്‍ച്ചെ ഭക്ഷണം കഴിച്ച ശേഷം താമസ സ്ഥാലത്തേക്ക് പോകുകയായിരുന്ന യുവതിയെയാണ് യുവാവ് കയറിപ്പിടിച്ചത്.
ടോണി യുവതിയെ പിന്‍തുടര്‍ന്ന് എത്തിയ ശേഷമാണ് കയറിപ്പിടിച്ചത്. തുടര്‍ന്ന് യുവതി പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.