ലൈംഗികാതിക്രമം വിദ്യാര്‍ത്ഥിനിയോട്; അധ്യാപകനെ അറസ്റ്റ് ചെയ്തു

Crime

പത്തനാപുരം: ലൈംഗികാതിക്രമം നടത്തിയ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. വിദ്യാര്‍ത്ഥിനിയോട് അതിക്രമം കാട്ടിയ തലവൂര്‍ രണ്ടാലുംമൂട് മിഥിലാപുരിയില്‍ റാംമോഹ(42)നനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

അധ്യാപകനെതിരെ വിദ്യാര്‍ത്ഥിനിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയെങ്കിലും അധ്യാപകനെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചതെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം റേഞ്ച് ഐ ജിക്ക് രക്ഷിതാക്കള്‍ പരാതി നല്‍കിയതോടെയാണ് നടപടിയുണ്ടായത്.

കൊട്ടാരക്കര ഡിവൈഎസ്പി ജി.ഡി വിജയകുമാര്‍ നടത്തിയ അന്വേഷണത്തില്‍ ഒളിവില്‍ കഴിഞ്ഞ പ്രതിയെ കഴിഞ്ഞ ദിവസമാണ് പൊലീസ് പിടികൂടിയത്. സംഭവത്തിന് പിന്നാലെ സ്‌കൂള്‍ മാനേജ്‌മെന്റ് അധ്യാപകനെ ജോലിയില്‍ നിന്ന് രാജിവെപ്പിച്ചിരുന്നു.