ഐ എസ് എം ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സദസ്സ് നാളെ

Kozhikode

കോഴിക്കോട്: ഫലസ്തീനില്‍ ഇസ്രായേല്‍ നടത്തിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ ഐ എസ് എം സംസ്ഥാന കമ്മിറ്റി ‘അനീതിക്കെതിരെ ഇരകളോടൊപ്പം’ എന്ന തലക്കെട്ടില്‍ സംഘടിപ്പിക്കുന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സദസ്സ് നാളെ വെള്ളിയാഴ്ച വൈകിട്ട് 4.30മുതല്‍ കോഴിക്കോട് കിഡ്‌സണ്‍ കോര്‍ണറില്‍ നടക്കും. ഐക്യദാര്‍ഢ്യ സദസ്സില്‍ ടി സിദ്ദിഖ് എം എല്‍ എ, ഡോ. ഹുസൈന്‍ മടവൂര്‍, അഡ്വ. ഫൈസല്‍ ബാബു, കെ ടി കുഞ്ഞിക്കണ്ണന്‍, എ സജീവന്‍, ശുക്കൂര്‍ സ്വലാഹി തുടങ്ങിയ മതസാമൂഹികരാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ സംബന്ധിക്കും.