മുട്ടില്‍:- മുട്ടില്‍ കൊളവയലില്‍ പ്രവര്‍ത്തിക്കുന്ന കോഴി മാലിന്യ പ്ലാന്‍റ് അടച്ചുപൂട്ടുകയോ പുഴയോരത്തുനിന്ന് മാറ്റി സ്ഥാപിക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് മുട്ടില്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. പ്ലാന്‍റില്‍ നിന്നുള്ള മാലിന്യങ്ങളുടെ ദുര്‍ഗന്ധം മൂലം പ്രദേശത്തെ ആളുകളുടെ സൈര്യജീവിതം ദുസ്സഹമായ സാഹചര്യത്തിലാണ് സമരം.
എം.ഒ. ദേവസ്യ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ധര്‍ണ്ണ സമരത്തില്‍ മുട്ടില്‍ മണ്ഡലം പ്രസിഡന്‍റ് ജോയി തൊട്ടിത്തറ അധ്യക്ഷത വഹിച്ചു. സുന്ദര്‍രാജ് എടപ്പെട്ടി , ഷിജു ഗോപാല്‍, കെ. പത് മനാഭന്‍ , കെ. ഫെന്നികുര്യന്‍, പി.കൃഷ്ണന്‍ , ഫൈസല്‍ പാപ്പിന, അനീഷ് കാര്യമ്പാടി, സരോജിനി വേണുഗോപാല്‍, ദിനേശന്‍ കാര്യമ്പാടി, പി. നൗഫല്‍ കൊള വയല്‍, പി. വിനായകന്‍, എസ്. ഇക്ബാല്‍, കെ.നിഷ കാര്യമ്പാടി , പി.സുദിന ,വി.കെ. സുകുമാരന്‍ ,എസ് സുമി എന്നിവര്‍ സംസാരിച്ചു.