മാല മോഷണം തൊഴിലാക്കിയ അമ്മയും മകളും പൊലീസിന്‍റെ പിടിയില്‍

Crime

കളമശ്ശേരി: മാല മോഷണം തൊഴിലാക്കിയ അമ്മയും മകളും പൊലീസിന്റെ പിടിയില്‍. ബസ്സുകളിലും തിരക്കുള്ള മറ്റ് സ്ഥലങ്ങളുമാണ് ഇവര്‍ ഇതിനായി തെരഞ്ഞെടുക്കുക. ഇവിടങ്ങളിലെത്തി മാല മോഷ്ടിക്കുന്ന തിരുനെല്‍വേലി കറുമലൈ സ്വദേശികളായ മീനാക്ഷി(50), മകള്‍ മാസാണി(27) എന്നിവരാണ് അറസ്റ്റിലായത്.

പാതാളം ഇ എസ് ഐ ആശുപത്രിയിലേക്കുള്ള സ്വകാര്യ ബസില്‍ യാത്രചെയ്യവെ ശ്രീമൂലനഗരം സ്വദേശിനിയുടെ മാല കവരാന്‍ ശ്രമിക്കവെയാണ് സംഘം വലയിലായത. പാതാളത്ത് ബസ് എത്താറായ സമയത്ത് പ്രതികള്‍ തിരക്കുണ്ടാക്കുകയും ഒരാള്‍ സാരി ഉപയോഗിച്ച് മറപിടിച്ച് മറ്റൊരാള്‍ യാത്രക്കാരിയുടെ മാലയുടെ കൊളുത്ത് അകറ്റിയെടുക്കാനുള്ള ശ്രമത്തിലായിരുന്നു.

ഇത് ശ്രദ്ധയില്‍പ്പെട്ട യുവതി ബഹളം വെക്കുച്ചതോടെ ബസ് നിര്‍ത്തി. ഇതോടെ പ്രതികള്‍ ബസില്‍ നിന്ന് ഇറങ്ങി ഓടിയെങ്കിലും പിന്നാലെ യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് പ്രതികളെ തടഞ്ഞുവെക്കുകയും പൊലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു.