കാഞ്ഞിരങ്ങാട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്ദിര പ്രിയദര്‍ശിനി അനുസ്മരണം നടത്തി

Kannur

തളിപ്പറമ്പ: മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഇന്ദിര പ്രിയദര്‍ശിനിയുടെ 39-ാം രക്തസാക്ഷി ദിനത്തില്‍ കാഞ്ഞിരങ്ങാട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൂഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കുമ്പക്കര കൃഷ്ണന്‍ പതാക ഉയര്‍ത്തി. കെ. എസ്. എസ്. പി. എ. ബ്ലോക്ക് പ്രസിഡന്റ് പി. സുഖദേവന്‍ അനുസ്മരണ പ്രഭാഷണം നടത്തി. എ. കെ. കണ്ണന്‍, ഒ. പി. ബാലകൃഷ്ണന്‍, എ. വി. പദ്മനാഭന്‍, പി. അമൃതകുമാരി, പി. വി. രേഷ്മ, വി. വി. ഗോപന്‍, വീരമണി നമ്പീ ശന്‍, പി സുമിത്ര എന്നിവര്‍ പ്രസംഗിച്ചു.