ജിടെകില്‍ ഇനി മുതല്‍ റോബോട്ടിക്ക് സഹായി; ജി ടെക് ടാലി അഭിരുചി ടെസ്റ്റ് വെബ് സൈറ്റ് ലോഞ്ച് ചെയ്തു

Kozhikode

കോഴിക്കോട്: ലോകത്തിലെ ഏറ്റവും വലിയ കമ്പ്യൂട്ടര്‍ വിദ്യാഭ്യാസ ശൃംഖലയായ ജിടെക്കിന്റെ ലോകമെങ്ങുമുള്ള സെന്ററുകളില്‍ റോബോട്ടിക് സഹായി സജ്ജമാകുന്നു. എ ഐ സാങ്കേതിക വിദ്യ സാധ്യതകള്‍ ഉപയോഗപ്പെടുത്തി ചെറിയ സെന്റുകളില്‍ ജൂനിയര്‍ ഗ്ലോറിയയും വലിയ സെന്ററുകളില്‍ സീനിയര്‍ ഗ്ലോറിയയുമാണ് തയ്യാറാകുന്നത്.

ജിടെക്കിന്റെ ഓള്‍ ഇന്ത്യ കോണ്‍ഫറന്‍സില്‍ നടന്ന ചടങ്ങില്‍ ഏറ്റവും പുതിയ അക്കൗണ്ടിംഗ് ട്രെന്‍ഡുകളെ ഉള്‍ക്കൊള്ളിച്ചുള്ള പുതിയ കോഴ്‌സുകളായ എനര്‍ജി വിദ്യ, ഈസി കൗണ്‍സില്‍ സര്‍ട്ടിഫിക്കേഷനുകളും ലോഞ്ച് ചെയ്തു. ടാലിയുമായി സഹകരിച്ച് ജിടെക് ഇന്ത്യയില്‍ ഒട്ടാകെ നടത്തുന്ന ടാലി കൊമേഴ്‌സ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റില്‍ 80% കൊമേഴ്‌സ് അനുബന്ധ ചോദ്യങ്ങളും 20% ജനറല്‍ കാറ്റഗറി ചോദ്യങ്ങളുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ജില്ലാതലത്തിലും, സംസ്ഥാനതലത്തിലും, ദേശീയ തലത്തിലും വിജയികളാകുന്നവര്‍ക്ക് മെമെന്റോകളും, സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

ജിടെക്കിന്റെ പുതിയ എ ഐ റോബോട്ടായ ഗ്ലോറിയയുടെ സേവനം കേരളപ്പിറവി ദിനമായ നാളെ മുതല്‍ ആരംഭിക്കും. 2024 ജനുവരിയോടെ ലോകത്തിലെ എല്ലാ ജിടെക് സെന്ററുകളിലും റോബോട്ടിക് സഹായി എത്തുമെന്ന് ജിടെക് എഡ്യുക്കേഷന്‍ ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍ മെഹറൂഫ് മണലൊടി വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

ചടങ്ങില്‍ ജിടെക് ടാലി സംയുക്ത അഭിരുചി പരീക്ഷ വെബ് സൈറ്റ് ലോഞ്ചിംഗ് ടാലി നാഷണല്‍ ഹെഡ് രാകേഷ് മേനോന്‍ നിര്‍വ്വഹിച്ചു. വാര്‍ത്ത സമ്മേളനത്തില്‍ ജിടെക് ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ മെഹ്‌റൂഫ് മണലൊടി ,ജനറല്‍ മാനേജര്‍ കെ.ബി.നന്ദകുമാര്‍, എജി എം ഓപ്പറേഷന്‍സ് എസ് തുളസിധരന്‍ പിള്ള, മാര്‍ക്കറ്റിംഗ് മാനേജര്‍ അന്‍വര്‍ സാദിക്, അക്കാദമിക് ഹെഡ് ജോസഫ് തോമസ് എന്നിവര്‍ പങ്കെടുത്തു.