കോഴിക്കോട്: പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും ദര്‍ശനം സാംസ്‌കാരിക വേദി മുഖ്യ രക്ഷാധികാരിയുമായിരുന്ന പ്രൊഫ.ശോഭീന്ദ്രന്റെ ഓര്‍മ്മയ്ക്ക് കോഴിക്കോട് നഗരത്തില്‍ വിവിധ വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന ജൈവ പച്ചക്കറി ഉദ്യാന പദ്ധതിയ്ക്ക് വെള്ളിമാട് കുന്ന് സെന്റ് ഫിലോമിന എല്‍ പി സ്‌കൂളില്‍ തുടക്കമായി. ദര്‍ശനം നിര്‍വ്വാഹക സമിതി അംഗം ശശി കലാ മഠത്തിലില്‍ നിന്ന് 14 ഇനം പച്ചക്കറി വിത്തുകള്‍ ഏറ്റുവാങ്ങി ഹോളി റഡിമര്‍ പള്ളി വികാരി ഫാ.ജോസ് ആഞ്ചലിന്‍ പൊക്കാലെപറമ്പില്‍ ഉദ്ഘാടനം ചെയ്തു.
ദര്‍ശനം ഐ ടി കോര്‍ഡിനേറ്റര്‍ ഡഗ്‌ളസ് ഡിസില്‍വ അധ്യക്ഷനായി. പി ടി എ പ്രസിഡന്റ് പി പ്രഷീല, ദര്‍ശനം വനിത വയോജന പുസ്തക വിതരണ പദ്ധതി ലൈബ്രേറിയന്‍ വി ജുലൈന അര്‍ഷാദ്, കെ പി മോഹന്‍ദാസ്, ദര്‍ശനം ഗ്രന്ഥശാല സെക്രട്ടറി എം എ ജോണ്‍സണ്‍, കേരള എഡ്യൂക്കേഷന്‍ കൗണ്‍സില്‍ ഡയറക്ടര്‍ സതീശന്‍ കൊല്ലറയ്ക്കല്‍, ശശി കല മഠത്തില്‍ എന്നിവര്‍ ആശംസ നേര്‍ന്നു. ഹെഡ് മിസ്ട്രസ് പി സി അഗത സ്വാഗതം പറഞ്ഞു. ദര്‍ശനം കാര്‍ഷിക വേദി കണ്‍വീനര്‍ ബെന്നി അലക്‌സാണ്ഡര്‍ കൃഷി വിജ്ഞാനത്തിനുതകുന്ന ഹരിതകേരളം ന്യൂസിന്റെ വിവിധ ലക്കങ്ങള്‍ സ്‌കൂള്‍ ലൈബ്രറിക്ക് കൈമാറി.