കൊല്ലം: എല്‍ ഡി എഫ് ഭരണത്തില്‍ യുവജനങ്ങളോട് കടുത്ത അനീതിയും വഞ്ചനയുമാണ് സര്‍ക്കാര്‍ കാണിക്കുന്നതെന്ന് നാഷനല്‍ ജനതാദള്‍ കൊല്ലം ജില്ല പ്രസിഡന്റ് ടി ജോര്‍ജ്. കൊല്ലം ജില്ല പ്രവര്‍ത്തന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. ജില്ല വൈസ് പ്രസിഡന്റ് സി എ ദീപു മോഹന്‍ അധ്യക്ഷത വഹിച്ചു.
സ്വന്തക്കാരെയും പാര്‍ട്ടിക്കാരെയും മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാരുടെ കുടുംബാംഗങ്ങളെയും പിന്‍വാതിലൂടെ ഉന്നത സര്‍വ്വകലാശാലകള്‍ അടക്കമുള്ള സ്ഥാപനങ്ങളില്‍ നിയമനം നടത്തുകയും പി എ സി യെ പോലും നോക്കുകുത്തിയാക്കി അഭ്യസ്തവിദ്യരായ കേരളത്തിലെ ലക്ഷക്കണക്കിന് യുവാക്കളെ ചതിക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്യുന്നത്. ഇതിനെതിരെ ശക്തമായ യുവരോഷം സര്‍ക്കാര്‍ നേരിടേണ്ടി വരുമെന്നും നാഷണല്‍ യുവജനതാദള്‍ സംസ്ഥാന പ്രസിഡണ്ട് എ പി യൂസഫ് അലി മടവൂര്‍ പറഞ്ഞു.
യുവ ജനതാദള്‍ ജില്ല ഭാരവാഹികളെ യോഗത്തില്‍ തിരഞ്ഞെടുത്തു. പ്രസിഡന്റ് വിഷ്ണു ശ്യം, നിഖിലു ബോസ് വൈസ് പ്രസിഡന്റ്, അജിത്ത് കരുനാഗപള്ളി ജനറല്‍ സെക്രട്ടറി. സന്ദീപ് സെക്രട്ടറി. സഫല്‍ ട്രഷര്‍ എന്നിവരെ തിരഞ്ഞെടുത്തു.
ആശംസകള്‍ നേര്‍ന്ന് വിദ്യാര്‍ത്ഥി ജനത സംസ്ഥാന പ്രസിഡന്റ് അഡ്വ. വിഷ്ണു മോഹന്‍, നാഷണല്‍ ജനതാദള്‍ ജില്ല സെക്രട്ടറിമാരായ എളയം മുരളി, സുരേഷ് മുണ്ടക്കല്‍, കൊട്ടാരക്കര മണ്ഡലം പ്രസിഡന്റ് തുളസീദരന്‍ പിള്ള എന്നിവര്‍ സംസാരിച്ചു.