അടിയന്തിര ചികിത്സയിലെ നൂതന മാര്‍ഗ്ഗങ്ങള്‍; ട്രോമാകോണ്‍ 2023 ഏകദിന ശില്പശാല സംഘടിപ്പിച്ചു

Wayanad

മേപ്പാടി: ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ അത്യാഹിത സാഹചര്യങ്ങളിലെ നൂതന ചികിത്സാ രീതികളെ കുറിച്ചും അവലമ്പിക്കേണ്ട കാര്യങ്ങളെക്കുറിച്ചുമുള്ള വൈദ്യ വിദ്യാഭ്യാസ പരിപാടിയും ഏകദിന ശില്പശാലയും സംഘടിപ്പിച്ചു. ആസ്റ്റര്‍ ഇന്ത്യ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം ഡയറക്ടര്‍ ഡോ. വേണുഗോപാല്‍ പി പി ഉദ്ഘാടനം നിര്‍വഹിച്ച പരിപാടിയില്‍ ഡീന്‍ ഡോ ഗോപകുമാരന്‍ കര്‍ത്ത അധ്യക്ഷത വഹിച്ചു.

ഡോ മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ട്രോമാ ടീം അംഗങ്ങളായ ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ അജയ് കുമാര്‍, എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം മേധാവി ഡോ സര്‍ഫാരാജ് ഷെയ്ഖ്, റേഡിയോളജി വിഭാഗം മേധാവി ഡോ കെവിന്‍, അസ്ഥി രോഗ വിഭാഗം കണ്‍സള്‍റ്റന്റ് ഡോ ഷമീര്‍ ഇസ്മായില്‍, എമര്‍ജന്‍സി വിഭാഗം കണ്‍സള്‍റ്റന്റ് ഡോ പോള്‍ പീറ്റര്‍, അനസ്‌തെഷ്യ വിഭാഗം കണ്‍സള്‍റ്റന്റ് ഡോ അരുണ്‍ അരവിന്ദ്, ഇ എന്‍ ടി വിഭാഗം കണ്‍സള്‍റ്റന്റ് ഡോ ജോര്‍ജ് കെ ജോര്‍ജ്, ജനറല്‍ സര്‍ജറി വിഭാഗം കണ്‍സള്‍റ്റന്റ് ഡോ ഷഫ്‌നീദ് സി എച്, ഓറല്‍ & മാക്‌സിലോ ഫേഷ്യല്‍ സര്‍ജന്‍ ഡോ പ്രദീപ് എന്നിവര്‍ കഌസുകള്‍ക്ക് നേതൃത്വം നല്‍കി. വൈസ് ഡീന്‍ ഡോ എ പി കാമത്, ഡി ജി എം ഡോ ഷാനവാസ് പള്ളിയാല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അഡീഷണല്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ അനീഷ് ബഷീര്‍ നന്ദി പ്രകാശിപ്പിച്ചു.