ശ്രേയാംസ്‌കുമാറിന്‍റെ നേതൃത്വം ആര്‍ ജെ ഡിക്ക് കൂടുതല്‍ ശക്തി പകരും: ബിജു തേറാട്ടില്‍

Eranakulam

കൊച്ചി: കേന്ദ്ര ഭരണകൂട ഭീകരതക്കെതിരെ നിരവധി സമരമുറകള്‍ നടത്തിയ ആര്‍ ജെ ഡിക്ക് പുതിയ സംസ്ഥാന പ്രസിഡന്റ് ശ്രേയാംസ് കുമാറിന്റെ നേതൃത്വം കൂടുതല്‍ ശക്തി പകരുമെന്ന് ആര്‍ ജെ ഡി നേതാവ് ബിജു തേറാട്ടില്‍ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. പാര്‍ട്ടിക്ക് ശക്തമായ പ്രവര്‍ത്തന സംവിധാനവും ഓഫീസും ഉള്ള ജില്ലയില്‍ കേരളത്തിന്റെ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി അനു ചാക്കോയുടെയും സംസ്ഥാന പ്രസിഡന്റ് ശ്രേയാംസ് കുമാറിന്റേയും നേതൃത്വം എറണാകുളം ജില്ലയില്‍ പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരുമെന്നും പുനഃസംഘടനയ്ക്ക് ശേഷം വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ ശക്തമായി സമര രംഗത്തേക്ക് ഇറങ്ങുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.