ഹണിമൂണ്‍ യാത്രയ്ക്കിടെ ഭര്‍ത്താവ് ഹൃദയാഘാതത്താല്‍ മരിച്ചു, ദുഖം താങ്ങാനാവാതെ നവവധുവും ജീവനൊടുക്കി

Uncategorized

ന്യൂഡല്‍ഹി: ഹണിമൂണ്‍ യാത്രയ്ക്കിടെ ഭര്‍ത്താവ് ഹൃദയാഘാതം വന്ന് മരണപ്പെട്ടതിന് പിന്നാലെ ഭാര്യയും ജവനൊടുക്കി. യുവതി ഏഴാം നിലയില്‍ നിന്ന് ചാടിയാണ് ആത്മഹത്യ ചെയ്തത്. ഗാസിയബാദില്‍ നിന്നുള്ള ദമ്പതികളായ അഭിഷേക് ആലുവാലി ഭാര്യ അഞ്ജലി എന്നിവര്‍ക്കാണ് ദാരുണമായ അന്ത്യം ഉണ്ടായത്. അഭിഷേകും അഞ്ജലിയും നവംബര്‍ 30നാണ് വിവാഹിതരായത്.

ഇവര്‍ മധുവിധുവിനായി ഡല്‍ഹിയില്‍ എത്തിയതായിരുന്നു. മൃഗശാല സന്ദര്‍ശിക്കുന്നതിനിടയിലാണ് അഭിഷേകിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് ഗുരു തേജ് ബഹാദൂര്‍ ആശുപത്രിയിലും പിന്നീട് സഫ്ദര്‍ജംഗ് ആശുപത്രിയിലും യുവാവിനെ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഗാസിയാബാദ് വൈശാലിയിലെ അപ്പാര്‍ട്ട്‌മെന്റില്‍ എത്തിച്ച മൃതദേഹത്തെ അഞ്ജലിയും അനുഗമിച്ചിരുന്നു. വീട്ടിലെത്തിയതിന് പിന്നാലെയാണ് ഏഴാം നിലയില്‍ നിന്ന് താഴേക്ക് ചാടി ജീവനൊടുക്കിയത്. അഞ്ജലി ഇന്ന് പുലര്‍ച്ചെയാണ് മരണത്തിന് കീഴടങ്ങിയത്.