കല്പറ്റ: സംസ്ഥാന സര്‍ക്കാര്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ത്രിദിന സൗജന്യ പ്രീ മാരിറ്റല്‍ കൗണ്‍സിലിംഗ് പരിശീലനം സംഘടിപ്പിക്കന്നു. തരുവണ എം എസ് എസ് കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സില്‍ ജനുവരി 14 ശനിയാഴ്ച രാവിലെ 10 മണിക്ക് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്യും. 16 തിങ്കളാഴ്ച വൈകുന്നേരം 3.30ന് പഠിതാക്കള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വയനാട് ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി സെക്രട്ടറി സബ്് ജഡ്ജ് സി ഉബൈദുല്ല വിതരണം ചെയ്യും.
ഡോക്ടര്‍മാര്‍, അഭിഭാഷകര്‍, കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെ വിദഗ്ദരായ ട്രെയിനര്‍മാരാണ് പരിശീലനത്തില്‍ ക്ലാസെടുക്കുക. ന്യൂനപക്ഷ വിഭാഗങ്ങളിലെ വിവാഹപ്രായമായ യുവതീയുവാക്കള്‍ക്ക് പങ്കെടുക്കാനവസരമുണ്ട്. ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി നടത്തുന്ന പരിശീലനത്തിന് 6 സെഷനുകളുണ്ടായിരിക്കും. രാവിലെ 10 മുതല്‍ വൈകുന്നേരം 4 വരെയാണ് ക്ലാസ്. പഠിതാക്കള്‍ക്ക് ന്യൂനപക്ഷ ക്ഷേമ വകുപ്പ് കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്. റജിസ്റ്റര്‍ ചെയ്യാനും കൂടുതലറിയാനും 04935 230240, 9495363358, 6282588619 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.