വിപല്‍ സന്ദേശം / സി ആര്‍ പരമേശ്വരന്‍
റഫാല്‍ ആയുധ ഇടപാടിലെ അഴിമതിയെ കുറിച്ച് ബി ജെ പിക്കെതിരെ പാര്‍ലമെന്റിനുള്ളിലും പുറത്തും കോണ്‍ഗ്രസ് വലിയ ആരവമായിരുന്നു. പെട്ടെന്നാണ്, വെള്ളിടി പോലെ ഫ്രഞ്ച് പത്രത്തില്‍ അഴിമതിയില്‍ കോണ്‍ഗ്രസിനും പങ്കുണ്ടെന്നുള്ളതിന്റെ വിശദാംശങ്ങള്‍ പുറത്തുവരുന്നത്. അതോടെ റഫാല്‍ ചര്‍ച്ചക്ക് അന്ത്യമായി. കൂട്ടു കള്ളന്മാര്‍ ആയതിനാല്‍ റഫാല്‍ ഇടപാട് കോണ്‍ഗ്രസ്സും ബി. ജെ. പി. യും ഇപ്പോള്‍ ചൂടാക്കുന്നില്ല.
സോണിയ ഗാന്ധി——————————————————– അടല്‍ ബിഹാരി വാജ്പേയ്
പണ്ടും അങ്ങിനെ തന്നെ. ആയുധക്കമ്മീഷന്റെ കാര്യത്തില്‍ എന്നല്ല, എല്ലാ അഴിമതിയുടെ കാര്യത്തിലും കള്ളന്മാര്‍ തമ്മില്‍ നല്ല ഐക്യമാണ്.
ബോഫോഴ്‌സ് കൈക്കൂലിത്തുക പാവം വിധവ അനുഭവിച്ചോട്ടെ എന്ന് തീരുമാനിച്ചത് വാജ്‌പേയി സര്‍ക്കാരാണ്.