റേഷൻ- സപ്ലൈകോ – ത്രിവേണി- മാവേലി സ്റ്റോറുകളിലെ ഉൽപ്പന്നങ്ങൾക്ക് ഗുണനിലവാരം ഉറപ്പാക്കണം: മാന്നാനം സുരേഷ്

Kottayam

കോട്ടയം: റേഷൻ – സപ്ലൈകോ – ത്രിവേണി- മാവേലി പൊതു വിപണികളിലെ ഉൽപ്പന്നങ്ങൾക്ക് ഗുണനിലവാരം ഉറപ്പാക്കണമെന്ന് രാഷ്ട്രീയ ജനതാദൾ സംസ്ഥാന കമ്മിറ്റിയംഗം മാന്നാനം സുരേഷ് സർക്കാരിനോട് ആവശ്യപ്പെട്ടു.

നിത്യ ഉപയോഗ സാധനങ്ങൾക്ക് പൊതുവിപണിയിൽ അനിയന്ത്രിതമായ നിലയിൽ വിലവർധനവ് ഉണ്ടായിരിക്കുകയാണെന്നും, സർക്കാർ അടിയന്തരമായി ഇടപെട്ട് താങ്ങാവുന്ന തരത്തിലുള്ള വില നിലവാരത്തിലേക്ക് കൊണ്ടുവരണമെന്നും മാന്നാനം സുരേഷ് ആവശ്യപ്പെട്ടു.

റേഷൻകടി കടവഴി കേന്ദ്രസർക്കാർ നൽകുന്ന അരി മുതലായവൾക്ക് ഗുണനിലവാരം തീരെ കുറവാണ് സാധാരണ ജനങ്ങൾക്ക് ഈ സാഹചര്യത്തിൽ ജീവിച്ചു പോകാൻ വളരെ ബുദ്ധിമുട്ടാണ് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് രാഷ്ട്രീയ ജനതാദൾ സംസ്ഥാന കമ്മിറ്റിയംഗം മാന്നാനം സുരേഷ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു