കണ്ണൂര്‍: നിയമനിര്‍മാണസഭകളില്‍ അന്‍പത് ശതമാനം സ്ത്രീ സംവരണം നടപ്പാക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ആവശ്യപ്പെട്ടു. സംവരണം നടപ്പാക്കും മുമ്പ് ഓരോ ജനവിഭാഗങ്ങളുടെയും വിഭവങ്ങളെ കുറിച്ചും അവരുടെ അധികാര പങ്കാളിത്തത്തെ കുറിച്ചും കൃത്യമായ പഠനങ്ങള്‍ നടത്തണം. സ്ത്രീസംവരണം എന്നത് തത്വമായി പറഞ്ഞ് കാലം കഴിക്കാതെ നടപടി ക്രമങ്ങളിലേക്ക് എത്രയും പെട്ടെന്ന് കടക്കക്കാന് സര്‍ക്കാറുകള്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ളത് പോലെ 50 % സംവരണം വേണം. ഉപജാതി സംവരണവും കൂടി ഉണ്ടായലേ പിന്നോക്ക വിഭാഗങ്ങള്‍ക്കും അധികാര പങ്കാളിത്തം ലഭിക്കൂ. ബീഹാറിലേത് പോലെ നിയമമായ പരിരക്ഷ നല്‍കികൊണ്ട് ജാതി സെന്‍സസ് നടപ്പിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ഭരിച്ചുകൊണ്ടിരിക്കുന്ന സംഘ്പരിവാറിന്റെ അജണ്ഡയുടെ ഭാഗമായ വിദ്വേഷം പടരുന്നകാലത്ത് സാമൂഹ്യനീതിയുടെ രാഷ്ട്രീയത്തിന് ഏറെ പ്രസക്തിയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അറുപത് ശതമാനത്തിലധികം സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്ന ഫലസ്തീനിലെ മര്‍ദിതര്‍ക്ക് സമ്മേളനം ഐക്യധാര്‍ഢ്യം പ്രകടിപ്പുക്കുന്നു. തൃണമൂല്‍ എം പി മഹുവ മൊയ്ത്രയെ ലോക്സഭയില്‍നിന്ന് പുറത്താക്കാനുള്ള പാര്‍ലമെന്റ് എത്തിക്സ് കമ്മിറ്റിയുടെ തീരുമാനം, ഭരണകൂട വിമര്‍ശനത്തിന്റെ മൂര്‍ച്ചയുള്ള ചോദ്യങ്ങളുടെ നാവരിയുന്ന ഗൂഢശ്രമമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിമന്‍ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന സമ്മേളനം കണ്ണൂര്‍ ചേമ്പര്‍ ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിമന്‍ ജസ്റ്റിസ് സംസ്ഥാന പ്രസിഡന്റ്റ് വി എ ഫായിസ അധ്യക്ഷത വഹിച്ചു. സ്ത്രീക്ഷ ഇടപെടലുകളുടെ വിളിപ്പേരായി വിമന്‍ ജസ്റ്റിസ് മാറിക്കഴിഞ്ഞിരിക്കുന്നവെന്നും ഏറ്റവും ശ്രദ്ധയമായ ഒരു പാട് പെണ്മുന്നേറ്റങ്ങള്ക്ക് വഴിയൊരുക്കാന്‍ വിമന്‍ ജസ്റ്റിസിനു സാധിച്ചുവെന്നും അധ്യക്ഷപ്രസംഗത്തില്‍ അവര്‍ പറഞ്ഞു. കുടുംബങ്ങളില്‍, പൊതുസ്ഥലങ്ങള്‍, തൊഴിലിടങ്ങളില്‍ എല്ലാം സ്ത്രീകളേറ്റ അപമാനങ്ങള്‍ക്കും വേട്ടയാടലുകള്‍ക്കും എതിരെ നിരന്തരം ജനാധിപത്യപരമായി സമരങ്ങള്‍ നടത്താനും
വിമന്‍ ജസ്റ്റിസ് കഴിഞ്ഞ കാലങ്ങളില്‍ മുന്നിലുണ്ടായിരുന്നുവെന്നും അവര്പറഞ്ഞു.
സമ്മേളനത്തില്‍ ഫലസ്തീന് ഐക്യദാര്‍ഢ്യ ബാനര്‍ ഉയര്‍ത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ചന്ദ്രിക കൊയിലാണ്ടി, അസൂറ ടീച്ചര്‍, വൈസ് പ്രസിഡന്റ് ഉഷ കുമാരി, സംസ്ഥാന സെക്രട്ടറിമാരായ മുംതാസ് ബീഗം, സുഫീറ എരമംഗലം, സീനത്ത് കൊക്കൂര്‍, സംസ്ഥാന ട്രഷറര്‍ സനീറ ബഷീര്‍, സംസ്ഥാന സമിതി അംഗം സല്‍വ കെ.പി എന്നിവര്‍ വിവിധ സെക്ഷനുകളില്‍ പ്രഭാഷണം നടത്തി.
വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. ഇര്‍ഷാദ്, ഫ്രറ്റേണിറ്റി ദേശീയ സെക്രട്ടറി നജിത റൈഹാന്‍ എന്നിവര്‍ പഠനക്ലാസുകള്‍ നടത്തി.