100ദിവസം പിന്നിടുന്ന ഭാരത് ജോഡോ യാത്രയ്ക്ക് അഭിവാദ്യമര്‍പ്പിച്ച് പ്രകടനവും സംഗമം നടത്തി

Wayanad

മുട്ടില്‍: നൂറുദിനം പിന്നിട്ട രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് അഭിവാദ്യമര്‍പ്പിച്ച് ഐക്യദാര്‍ഢ്യ പ്രകടനവും സംഗമവും നടത്തി. ഇന്ത്യയെ ഒരുമിപ്പിക്കുക എന്ന ലക്ഷ്യവുമായി രാഹുല്‍ ഗാന്ധി എം പി നയിക്കുന്ന ഭാരത് ജോഡോ യാത്ര കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് യോഗം വിലയിരുത്തി.

യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ഷിജുഗോപാല്‍ ഉദ്ഘാടനം ചെയ്തു. കല്പറ്റ നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ജിജോ പൊടിമറ്റത്തില്‍ അധ്യക്ഷനായിരുന്നു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ഡിന്റോ ജോസ് മുഖ്യപ്രഭാഷണം നടത്തി. ശ്രീജിത്ത് എടപ്പെട്ടി, ഹര്‍ഷല്‍ കോന്നാടന്‍, വിനോജ് കോട്ടത്തറ, സജീവ് ചോമാടി, അന്‍വര്‍ മേപ്പാടി, ജിനേഷ് വര്‍ഗീസ് മുബാരിഷ് ആയ്യാര്‍, ബാദുഷ മുട്ടില്‍, ലിറാര്‍ പറളിക്കുന്ന്, മുഹമ്മദ് ഫെബിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *