മഞ്ചേരി: അരനൂറ്റാണ്ടിന്റെ ത്യാഗ മധുര സ്മരണകളുമായി ശബാബിനൊപ്പം യാത്ര ചെയ്തവർ ഒത്തുചേർന്നു. “ശബാബ്” വാരികയുടെ ഗോൾഡൻ ജൂബിലിയുടെ ഭാഗമായാണ് മഞ്ചേരി സഭാ ഹാളിൽ പഴയകാല പ്രവർത്തകർ “ശബാബ് വായനാനുഭവങ്ങൾ” പരിപാടിയിൽ ഒത്തുചേർന്നത്. മഞ്ചേരിയുടെ മുസ്ലിം ജീവിതത്തിൽ ഏറെ വായിക്കപ്പെട്ട പ്രസിദ്ധീകരണമാണ് ശബാബ്. കെ വി എം കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്തു.
സൈക്കിളിലും, നടന്നും ആഴ്ച മുഴുവൻ നീളുന്ന ശബാബിന്റെ വിതരണ കാലത്തെയും ഏജൻറ് പെരിമ്പലത്തെ ടി എം അലവിക്കുട്ടിമാസ്റ്ററെയും അനുസ്മരിച്ചു.
ഏജന്റായും, വിതരണക്കാരനായും ഉള്ള അനുഭവങ്ങൾ എൻ കെ സൈനുദ്ദീൻ പുല്ലൂർ, വി ടി ഹംസ, സലീം പെരിമ്പലം എന്നിവർ പങ്കുവെച്ചു.
അബ്ദുല്ലത്തീഫ് പയ്യനാട്, ചുങ്കത്ത് അബ്ദുറഹിമാൻ, കെ എം ഹുസൈൻ, ഹബീബ് റഹ്മാൻ മങ്കട, സി പി മുസ്തഫ, ഹസ്സൻ മേലാക്കം, സി പി ഷറഫുദ്ദീൻ, ശഹീർപുല്ലൂർ, എം അബ്ദുൽ ഗഫൂർ സ്വലാഹി എന്നിവർ സംസാരിച്ചു. ടി റിയാസ്മാൻ പരിപാടി നിയന്ത്രിച്ചു.