കോഴിക്കോട്: മുസ്ലിം മതപണ്ഡിതരെയും നേതാക്കളെയും ഉശാന്‍ താടിക്കാര്‍ എന്നും അരിപ്പതൊപ്പിക്കാര്‍ എന്നും അധിക്ഷേപിച്ചു മതനിന്ദ നടത്തി വര്‍ഗീയ വിഭജനത്തിന് ശ്രമിച്ച ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനെ കേസെടുത്തു ജയിലില്‍ അടക്കണമെന്ന് നാഷണല്‍ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് അഡ്വ:ഷമീര്‍ പയ്യനങ്ങാടി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
മതേതര കേരളത്തില്‍ വര്‍ഗീയ വിഷം കലര്‍ത്തിയാല്‍ രാഷ്ട്രീയനേട്ടം കൊയ്യാമെന്നത് കെ സുരേന്ദ്രന്റെ മൂഢ ധാരണയാണ്. മതേതര കേരളത്തിന്റെ ശത്രുക്കള്‍ എന്ന് നിരന്തരം സ്വയം പ്രഖ്യാപിക്കുന്ന സുരേന്ദ്രനും കൂട്ടരും കേരളം വിട്ടു പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.