റെജി ലൂക്കോസ് സഖാവിന് ഡോക്ടര്‍ മേരി ജോര്‍ജില്‍ നിന്ന് ലഭിച്ച അവാര്‍ഡ് അദ്ദേഹത്തിന് ഒറ്റയ്ക്ക് അനുഭവിക്കാനുളതല്ല

Articles

വിപല്‍ സന്ദേശം / സി ആര്‍ പരമേശ്വരന്‍

റെജിലൂക്കോസ് സഖാവിന് ഡോകടര്‍ മേരി ജോര്‍ജില്‍ നിന്ന് ലഭിച്ച അവര്‍ഡ് അദ്ദേഹത്തിന് മാത്രം അനുഭവിക്കാനുള്ളതല്ല. അത് കേരളത്തിലെ മുഴുവന്‍ കമ്മി സമൂഹത്തിനുമായി നിസ്സഹായരായ മുഴുവന്‍ മലയാളികളും ചേര്‍ന്ന് സഹികെട്ട് നല്‍കിയ അവാര്‍ഡാണ്.

അദ്ദേഹം അത് ഉടനെ വിതരണത്തിനായി പാര്‍ട്ടി സെക്രട്ടറിയെ ഏല്‍പ്പിക്കേണ്ടതാണ്. സെക്രട്ടറി അത് മന്ത്രിസഭാംഗങ്ങള്‍, ബ്രാഞ്ച് കമ്മിറ്റി വരെയുള്ള കീഴ്ഘടകങ്ങള്‍, തീവ്ര അനുഭാവികള്‍, പാര്‍ട്ടി മാപ്രകള്‍, പു. ക.സ അടക്കമുള്ള പോഷക സംഘടനകള്‍ എന്നിവയ്ക്ക് എല്ലാമായി വിതരണം ചെയ്തുകൊള്ളും.

പാര്‍ട്ടിയിലെ ഏക ബുദ്ധിജീവി എന്ന നിലയില്‍ ഗോയിന്നന്‍ മാര്‍ക്‌സിന്റെ ‘1875 ലെ ഗോഥാ പ്രോഗ്രാമിന്റെ വിമര്‍ശം ‘ എന്ന രേഖ ഹൃദിസ്ഥമാക്കിയിട്ടുണ്ട്. അദ്ദേഹം അതില്‍ നിര്‍ദ്ദേശിക്കുന്ന പോലെ ആ ജന്മപരമായ പരാമര്‍ശം കൈകാര്യം ചെയ്തുകൊള്ളും.

ആ രേഖയില്‍ മാര്‍ക്‌സ് പറയുന്നത് പിണറായിസം ഇപ്പോള്‍ എത്തിനില്‍ക്കുന്നത് പോലുള്ള സോഷ്യലിസ്റ്റ് ഘട്ടത്തില്‍’ ഓരോരുത്തരും അവനവന്റെ കഴിവനുസരിച്ച് സംഭാവന ചെയ്യുക; ഓരോരുത്തരും അവനവന്റെ ആവശ്യാനുസരണം എടുക്കുക'( Jeder nach seinen Fähigkeiten, jedem nach seinen Bedürfnissen) എന്നാണല്ലോ.

മേരി ജോര്‍ജ് അമ്മായി ലൂക്കോച്ചന് സമൃദ്ധമായി സംഭാവന ചെയ്തിട്ടുള്ളതിനാല്‍ മൊത്തം കമ്മികള്‍ക്കും ആവശ്യാനുസരണം എടുക്കാന്‍ തികയാതെ വരില്ല.