സമൂഹശാക്തീകരണത്തിന് മഹല്ലുകള്‍ പദ്ധതി തയ്യാറാക്കണം: മാനേജ്‌മെന്‍റ് സംഗമം

Kozhikode

കോഴിക്കോട്: സുരക്ഷിതവും സുഭദ്രവുമായ കുടുംബ രൂപീകരണത്തിനും വിദ്യാഭ്യാസ സംസ്‌ക്കാരിക രംഗത്തും സാമ്പത്തിക രംഗത്തുമുള്ള ശാക്തീകരണത്തിനും മഹല്ലുകളില്‍ വ്യവസ്ഥാപിത പദ്ധതികള്‍ രൂപപ്പെടുത്തണമെന്ന് കോഴിക്കോട്ട് കെ.എന്‍.എം മര്‍കസുദ്ദഅവ സംഘടിപ്പിച്ച മദ്‌റസ മഹല്ല് മാനേജ്‌മെന്റ് സംഗമം അഭിപ്രായപ്പെട്ടു. ശക്തമായ മഹല്ലുകള്‍ രൂപപ്പെട്ട് വന്നാല്‍ ശക്തമായ സമൂഹവും സാധ്യമാകും.

ഒരു മാസത്തില്‍ അധികമായി പലസ്തീനില്‍ തുടരുന്ന വംശീയ ഉന്‍മൂലനങ്ങള്‍ക്കെതിരെ മാനവികതാ ബോധമുള്ള സമൂഹം പ്രതിരോധമുയര്‍ത്തണ മെന്നും മഹല്ലുകളില്‍ പലസ്തീനിലെ പീഡിതര്‍ക്ക് വേണ്ടി പ്രാര്‍ത്ഥനകള്‍ ഉയരണമെന്നും മഹല്ല് മാനേജ്‌മെന്റ് സംഗമം ആവശ്യപ്പെട്ടു. സംഗമം കെ.എന്‍.എം മര്‍കസുദ്ദഅവ ജില്ല പ്രസിഡണ്ട് പി.ടി.അബ്ദുല്‍ മജീദ് സുല്ലമി ഉദ്ഘാടനം ചെയ്തു. കുഞ്ഞിക്കോയ ഒളവണ്ണ അധ്യക്ഷത വഹിച്ചു.പ്രൊഫ: ശംസുദ്ദീന്‍ പാലക്കോട് ,ഡോ :യൂനുസ് ചെങ്ങര ,വഹാബ് നന്‍മണ്ട എന്നിവര്‍ ക്ലാസെടുത്തു.

ജില്ല സെക്രട്ടറി ടി.പി.ഹുസൈന്‍കോയ ,പി.അബ്ദുല്‍ മജീദ് പുത്തൂര്‍, നസീര്‍ ചാലിയം, പി. സി. അബ്ദുറഹിമാന്‍ പ്രസംഗിച്ചു.