കാക്കവയല്‍: കാക്കവയല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ 2030 വരെയുള്ള സമഗ്രമായ പദ്ധതി രൂപീകരണത്തിനു വേണ്ടി പി ടി എ, എം പി ടി എ, എസ് എം സി, എസ് എസ് ജി, അധ്യാപകര്‍, അനധ്യാപകര്‍ അധ്യാപക വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കുവേണ്ടി പ്രസ്ഥാര 2022 ശില്പശാല നടത്തി. കലാലയങ്ങളെ അടുത്തറിഞ്ഞു കൊണ്ട് പഠന മികവുകള്‍ കൈമാറുന്നതിനു വേണ്ടി നെല്ലാറച്ചാല്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ വെച്ചായിരുന്നു ശില്പശാല നടത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു.
പി ടി എ പ്രസിഡന്റ് എന്‍ റിയാസ് അധ്യക്ഷനായിരുന്നു. അമ്പലവയല്‍ ഗ്രാമ പഞ്ചായത്തംഗം ആമിന, പി ടി എ വൈസ് പ്രസിഡന്റ് ബീന വിജയന്‍, എസ് എം സി ചെയര്‍മാന്‍ റോയ് ചാക്കോ, എം പി ടി എ പ്രസിഡന്റ് സുസിലി ചന്ദ്രന്‍, പ്രിന്‍സിപ്പള്‍ ബിജു ടി എം, ഡയറ്റ് സീനിയര്‍ ലക്ചറര്‍ സതീഷ് കുമാര്‍ എം, ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് കെ ഐ തോമസ് മാസ്റ്റര്‍, നെല്ലാറച്ചാല്‍ ഹൈസ്‌കൂള്‍ പ്രധാനാധ്യാപിക ഷീജ മാത്യു, ഹെഡ് മാസ്റ്റര്‍ എം സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.