കോഴിക്കോട്: കുറ്റിക്കാട്ടൂര്‍ സ്വദേശിയായ സൈനബ കൊലക്കേസിലെ കൂട്ട് പ്രതി പൊലീസിന്റെ പിടിയിലായി. സേലത്തുനിന്നാണ് കസബ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പ്രതി ഉള്ളയിടം പൊലീസ് കണ്ടെത്തിയത്. തുടര്‍ന്ന് കസബ പൊലീസ് സേലത്തെത്തി നടത്തിയ അന്വേഷണത്തിലാണ് സുലൈമാനെ പിടികൂടിയത്.
കുറ്റിക്കാട്ടൂര്‍ സ്വദേശിയായ സൈനബയെ (57) കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയായ മലപ്പുറം സ്വദേശി സമദിനെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു. സമദ് നല്‍കിയ മൊഴിയിലാണ് കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ നിന്ന് കാണാതായ വീട്ടമ്മ സൈനബയുടെ തിരോധാനം കൊലപാതകമാണെന്ന് വ്യക്തമായത്. തുടര്‍ന്ന് സമദുമായി നടത്തിയ തെളിവെടുപ്പില്‍ സൈനബയുടെ മൃതദേഹം നാടുകാണി ചുരത്തില്‍ നിന്ന് കണ്ടെത്തുകയും ചെയ്തു.