ഇരട്ടകളുടെ സംഗമം നടത്തി

Wayanad

സുല്‍ത്താന്‍ ബത്തേരി: അസംപ്ഷന്‍ എ യു പി സ്‌കൂളില്‍ ഇരട്ടക്കുട്ടികളുടെ സംഗമം നടത്തി. വിദ്യാലയത്തിലെ 16 ജോഡി ഇരട്ടകള്‍ പരിപാടിയില്‍ പങ്കെടുത്തു. ഇരട്ടക്കുട്ടികളെ പരിചയപ്പെടുവാനും പരസ്പരം സംവദിക്കുവാനും കുട്ടികള്‍ സമയം കണ്ടെത്തി. ഇരട്ടകളുടെ സംഗമം അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നവ്യനുഭവമായിരുന്നു. ഹെഡ്മാസ്റ്റര്‍ സ്റ്റാന്‍ലി ജേക്കബ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. അധ്യാപകരായ ട്രീസ തോമസ്, അനു വി ജോയ്, അഞ്ജലി തോമസ്, ഷിമില്‍ അഗസ്റ്റിന്‍, ജസ്റ്റിന്‍ ഫിലിപ്പ്, അനു പി സണ്ണി എന്നിവര്‍ നേതൃത്വം നല്‍കി.