ദുബൈ: ദുബൈയിലെ ഏറ്റവും വിസ്താരമേറിയ ജിംനേഷ്യം പ്രവര്‍ത്തനമാരംഭിച്ചു. മുപ്പതിനായിരം ചതുരശ്ര അടി വിസ്താരത്തില്‍ വിപുലമായ സൗകര്യങ്ങളോടെ ദുബൈ ടീകോ ബര്‍ഷ ഹൈറ്റ്‌സില്‍ അല്‍ ശഫര്‍ ടവര്‍ രണ്ടിലാണ് ഫെയിസ് ഓഫ് എന്ന പേരിലുള്ള ജിം പ്രവര്‍ത്തനം ആരംഭിച്ചത്.
വെയിറ്റ് ട്രെയിനിങ്ങ്, ആബ്‌സ് സെഷന്‍, ഗ്രൂപ്പ് സുംബ ഡാന്‍സ്, കാര്‍ഡിയോ സെഷന്‍, ബോഡി ബില്‍ഡിങ്ങ്, ക്രോസ് ഫിറ്റ്, ഗ്രൂപ്പ് ഫ്‌ലോര്‍ വര്‍ക്ക് ഔട്ട് സെഷന്‍ എന്നിവയ്ക്ക പുറമേ ജീവിത ശൈലീ രോഗങ്ങളെ മാറ്റിയെടുക്കാനുതകുന്ന വിവിധ സെഷനുകളും ഫെയിസ് ഓഫിന്റെ പ്രത്യേകതകളാണ്.
വൈവിധ്യങ്ങളായ നിരവധി വര്‍ക്ക് ഔട്ട് മെഷീനകളും ഉപകരണങ്ങളും കൊണ്ട് വിശാലമാണ് ജിംനേഷ്യം. ഫ്രീ പാര്‍ക്കിങ്ങ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. രാവിലെ 5 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ജിമ്മില്‍ രാത്രി രണ്ടുവരേ പരിശീലനത്തിനുള്ള അവസരമുണ്ട്. മലയാളികള്‍ ഉള്‍പ്പെടെ വിദഗ്ധരും നിപുണരുമായ ട്രെയിനര്‍മാരാണ് ഫെയിസ് ഓഫിലുള്ളത്. ദുബൈ ഇന്റര്‍ നെറ്റ് സിറ്റി മെട്രോ സ്‌റ്റേഷന് തൊടടുത്താണ് ബില്യാര്‍ഡ്‌സും ,കിക്ക് ബോക്‌സിങ്ങിനും കുങ്ഫുവിനും സൗകര്യമുള്ള ഫെയ്‌സ് ഓഫ് ജിം പ്രവര്‍ത്തിക്കുന്നത്.