സഹപ്രവര്‍ത്തകയ്ക്ക് നേരെ ലൈംഗീക അധിക്രമം: പൊലീസുകാരന് സസ്‌പെന്‍ഷന്‍

Crime News

പത്തനംതിട്ട: സഹപ്രവര്‍ത്തകയ്ക്ക് നേരെ ലൈംഗീക അധിക്രമം നടത്തിയ പൊലീസുകാരനെ സസ്‌പെന്റ് ചെയ്തു. ആറന്മുള പൊലീസ് സ്റ്റേഷനിലെ സി പി ഒ സജീഫ് ഖാനെയാണ് സസ്‌പെന്റ് ചെയ്തത്. ഇതേ സ്റ്റേഷനിലെ താത്ക്കാലിക ജീവനക്കാരിക്കെതിരെയായിരുന്നു സജീഫ് ഖാന്റെ അധിക്രമം. ജീവനക്കാരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

നേരത്തെ ഇയാള്‍ യുവതിക്കെതിരെ അധിക്രമം കാണിച്ചപ്പോള്‍ യുവതി ഇയാളെ താക്കീത് ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ വെള്ളിയാഴ്ച വീണ്ടും ഇയാള്‍ യുവതിയെ കടന്നുപിടിച്ചു. ഇതോടെയാണ് യുവതി എസ് എച്ച് ഒയ്ക്ക് പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. യുവതി പത്തനംതിട്ട വനിതാ പൊലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ സജീഫ്ഖാനെതിരെ പൊലീസ് കേസ് എടുത്തു.

Leave a Reply

Your email address will not be published. Required fields are marked *