സിനിമ വര്‍ത്തമാനം / പ്രതീഷ് ശേഖര്‍
ക്യാമ്പസ് ഓര്‍മ്മകളിലേക്ക് പ്രേക്ഷകരെ കൂട്ടികൊണ്ടു പോകുന്ന ആന്‍സണ്‍ പോള്‍, ആരാധ്യാ ആന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന താളിലെ പുലരിയില്‍ ഇളവെയില്‍ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ റിലീസായി.ബി.കെ. ഹരിനാരായണന്റെ വരികള്‍ക്ക് ബിജിബാല്‍ ആണ് ഗാനത്തിന്റെ സംഗീത സംവിധാനം. കെ. എസ്. ഹരിശങ്കറും ശ്വേതാ മോഹനുമാണ് ഗാനം താളിലെ പുലരിയില്‍ ഇളവെയില്‍ എന്ന ഗാനം ആലപിച്ചിരിക്കുന്നത്.നവാഗതനായ രാജസാഗര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഡോ.ജി.കിഷോര്‍ നിര്‍വഹിക്കുന്നു. ഗ്രേറ്റ് അമേരിക്കന്‍ ഫിലിംസിന്റെ ബാനറില്‍ ക്രിസ് തോപ്പില്‍, മോണിക്ക കമ്പാട്ടി, നിഷീല്‍ കമ്പാട്ടി എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
താള്‍ എന്ന ക്യാമ്പസ് ചിത്രത്തില്‍ ആന്‍സണ്‍ പോള്‍, രാഹുല്‍ മാധവ്, ആരാധ്യ ആന്‍, രഞ്ജി പണിക്കര്‍, രോഹിണി,ദേവി അജിത്ത്, സിദ്ധാര്‍ത്ഥ് ശിവ, നോബി, ശ്രീധന്യ, വിവിയ ശാന്ത്, അരുണ്‍കുമാര്‍, മറീന മൈക്കിള്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്.
താളിന്റെ അണിയറപ്രവര്‍ത്തകര്‍ ഇവരാണ്. ഛായാഗ്രഹണം: സിനു സിദ്ധാര്‍ത്ഥ്, സംഗീതം: ബിജിബാല്‍ ലിറിക്‌സ്: ബി കെ ഹരിനാരായണന്‍, രാധാകൃഷ്ണന്‍ കുന്നുംപുറം, സൗണ്ട് ഡിസൈന്‍: കരുണ്‍ പ്രസാദ്, വിസ്താ ഗ്രാഫിക്‌സ്, വസ്ത്രാലങ്കാരം: അരുണ്‍ മനോഹര്‍, പ്രൊജക്റ്റ് അഡ്വൈസര്‍: റെജിന്‍ രവീന്ദ്രന്‍, കല: രഞ്ജിത്ത് കോതേരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: കിച്ചു ഹൃദയ് മല്ല്യ, ഡിസൈന്‍: മാമി ജോ, ഡിജിറ്റല്‍ ക്രൂ: ഗോകുല്‍, വിഷ്ണു.